യൂറോപ്പിന്റെ പുല്‍മേടുകളില്‍ ആവേശത്തിന്റെ കളിപ്പന്തുരുളാന്‍ തുടങ്ങുമ്പോള്‍ ഫുട്‌ബോളിന്റെ ആവേശവുമായി ചാറ്റേഴ്‌സ് കപ്പ് വീണ്ടുമെത്തുന്നു. കഴിഞ്ഞ ലോകകപ്പിന് മുംബൈയുടെ ഫുട്‌ബോള്‍ ആവേശത്തെ നെഞ്ചിലേറ്റി സംഘടിപ്പിച്ച ചാറ്റേഴ്‌സ് കപ്പ് വീണ്ടുമെത്തുന്നു. നെരൂളിന്റെ ടര്‍ഫ് പിച്ചില്‍ ഏപ്രില്‍ ആറിനാണ് ആറു ടീമുകളാണ് മാറ്റുരയ്ക്കുക. നെരൂള്‍ സ്റ്റേഷന് തൊട്ടരികിലുള്ള ടേര്‍ണയുടെ മൈതാനം നഗരത്തിലെ കാൽപ്പന്തു കളിക്കാർക്കായി ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് സമയം.
ഇതിന് പുറമെ കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍ തുടങ്ങിയ ടീമുകളുടെ സൗഹൃദ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പി.ആര്‍. സഞ്ജയ് 9892804828, എം.ജി അരുണ്‍ 9820062506
Venue : Terna Ground
Date : Saturday, 6th April 2019 . Time . 5 pm onwards