ഭാഗികമായി മുംബൈയിൽ ചിത്രീകരിച്ച ലൂസിഫറിന്റെ ട്രെയിലറിനെ വരവേറ്റ് സമൂഹ മാധ്യമങ്ങൾ . പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ലൂസിഫർ വലിയ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. മോഹൻലാലാണ് ലൂസിഫറിന്റെ ടീസർ ഇന്ന് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. വലിയ താര നിരയാണ് ചിത്രത്തിൽ അണി നിറക്കുന്നത്. കാണികളെ വിസ്മയിപ്പിക്കുന്ന റോളിൽ മമ്മൂട്ടിയും പൃഥ്വിയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത വാർത്തയും പ്രചരിക്കുന്നുണ്ട്.
മുരളി ഗോപിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
മോഹൻലാൽ സ്റ്റീഫൻ നെടുംപളളിയെന്ന രാഷ്ട്രീയ പ്രവർത്തകനായാണ് ലൂസിഫറിനെ ആവേശത്തിലാക്കുന്നത്. വിവേക് ഒബ്റോയി വില്ലനാകുന്ന ഈ ചിത്രത്തിലും നായിക മഞ്ജു വാരിയറാണ്. മോഹൻലാലിൻറെ സ്വന്തം ചിത്രങ്ങളിലെല്ലാം സ്ഥിരം നായികയായി മാറിയിരിക്കയാണ് മഞ്ജു വാരിയർ. ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്. ആയിരത്തി അഞ്ഞൂറിലധികം തീയേറ്ററുകളിലായാണ് ലൂസിഫർ പ്രദര്ശനത്തിനൊരുങ്ങുന്നത്.