മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാമോത്തേ സെക്ടർ ഏഴിലുള്ള ശീതൽധാര ഓഡിറ്റോറിയത്തിൽ വെച്ച് വനിതാദിനാഘോഷം നടത്തി.
സമാജം മെമ്പറും കേരള ഗവണ്മെന്റ് മലയാളം മിഷൻ പ്രവാസ ലോകത്തെ മികച്ച അധ്യാപകർക്കുള്ള ബോധി അധ്യാപക അവാർഡ് (ഇന്ത്യ വിഭാഗം) ജേതാവുമായ മുഖ്യാതിഥി നിഷാ പ്രകാശിനെ ചടങ്ങിൽ ആദരിച്ചു.
ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.ഹേമലത സുശീൽ കാലേ മുഖ്യ പ്രഭാഷണം നടത്തി. വിജ്ഞാനപ്രദവും രസികങ്ങളുമായ കളികളും കടങ്കഥകളും പാട്ടുകളും നൃത്തവുമൊക്കെ ചടങ്ങിന് മാറ്റുകൂട്ടി.