കർണാടക കൈരളി സുഹൃദ് വേദി, മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് നൽകിവരുന്ന ജ്ഞാന പീഠം ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം, ശ്രീ മൂകാംബിക സരസ്വതി മണ്ഡപത്തിൽ നടന്ന പ്രൌഢമായ ചടങ്ങിൽ സമർപ്പിക്കപ്പെട്ടു.
പുരസ്‌കാര ജേതാവായ “നഗരത്തിന്റെ മാനിഫെസ്റ്റോ” എന്ന നോവലിന്റെ രചയിതാവ് പ്രശസ്ത നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്, ശ്രീ മൂകാംബിക ദേവസ്വം മാനേജിങ് ട്രസ്റ്റീ ഡോക്ടർ അഭിലാഷ് ആണ് സമർപ്പിച്ചത്. കന്നഡ ഭാഷയ്ക്കു ഇതിഹാസ മാന ങ്ങൾ നൽകിയ മഹാനായ ഡോക്ടർ ശിവരാമ കാരന്തിന്റെ നാമഥേയത്തിലുള്ള അപൂർവ ബഹുമതിയാണിതെന്നു അദ്ദേഹം പറഞ്ഞു.
കർണാടക കൈരളി സുഹൃദ് വേദി പ്രസിഡന്റ് ശ്രീ കെ പി ശ്രീശൻ അധ്യക്ഷത വഹിച്ചു. മുംബൈ നഗരമാണ് നോവലിന്റെ ഭൂമികയെങ്കിലും മനുഷ്യനുള്ളിടത്തെല്ലാം കടന്നു ചെല്ലുന്ന ജീവിതാഖ്യാനമാണ് നഗരത്തിന്റെ മാനിഫെസ്റ്റോ യെ ഈ അവാർഡിനർഹ മാക്കിയതെന്നു അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സി ആർ ഘോഷ്, ജി ബി മോഹൻ എന്നിവർ സംസാരിച്ചു. ശ്രീ മൂകാംബിക മുഖ്യ തന്ത്രി പരമേശ്വർ അഡിഗ പുസ്തകത്തിനു വീശിഷ്ട പൂജയും ആശിർവാദ വാക്കുകളും ചൊരിഞ്ഞു.