കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ മുംബൈയിലും; ആദ്യ ഷോയുടെ ആവേശം നുകരുന്നത് വാഷിയിലും കല്യാണിലും

മുംബൈയിൽ മാത്രം 34 കേന്ദ്രങ്ങളിലാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത്. ഇതാദ്യമായാണ് ഒരു മലയാള സിനിമക്ക് ഇത്രയും വലിയൊരു തുടക്കം നഗരത്തിൽ ലഭിക്കുന്നത്.

0

യുവനടന്‍ പൃഥിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രത്തിന് പ്രത്യേകതകൾ ഏറെയാണ്. സൂപ്പർസ്റ്റാറിന്റെ മേലങ്കിയുള്ള യുവ നടൻ സംവിധായകനാകുന്ന ചിത്രത്തിൽ നായകനായെത്തുന്നത് മലയാളത്തിലെ മറ്റൊരു സൂപ്പർസ്റ്റാർ . ചിത്രത്തിന്റെ നിർമ്മാണം മോഹൻലാലിൻറെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിർവഹിച്ചിരിക്കുന്നത്. മുംബൈയിൽ മാത്രം 34 കേന്ദ്രങ്ങളിലാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത്. ഇതാദ്യമായാണ് ഒരു മലയാള സിനിമക്ക് ഇത്രയും വലിയൊരു തുടക്കം നഗരത്തിൽ ലഭിക്കുന്നത്. നഗരത്തിലെ പ്രദർശനത്തിന് ഇന്ന് തുടക്കമിടുമ്പോൾ ആദ്യ ഷോ രാവിലെ 8.50 ന് നവി മുംബൈയിലെ പാം ബീച്ച് ഗലേറിയ മാളിലാണ് . തൊട്ടു പുറകെ കല്യാണിലെ മെട്രോ മാൾ ജംഗ്ഷനിലും 8 .55 ന് ലൂസിഫർ പ്രദർശിപ്പിക്കും.

ചിത്രത്തിന്റെ മർമ്മ പ്രധാനമായ കുറെ രംഗങ്ങൾ ചിത്രീകരിച്ചിരുന്നത് മുംബൈയിൽ ആണെന്ന പ്രത്യേകതയും ലൂസിഫറിന് സ്വന്തമാണ്. ഇതിനായി ഒരാഴ്ചയോളം ഭാണ്ഡൂപ്പിലെ പ്രത്യേകം തയ്യാറാക്കിയ സെറ്റിൽ മോഹൻലാൽ, പൃഥ്വിരാജ് , വിവേക് ഒബ്‌റോയ് തുടങ്ങിയ വലിയ താര നിര നഗരത്തിലുണ്ടായിരുന്നു.

ഒടിയൻ എന്ന ബിഗ് ബജറ്റിന് ശേഷം പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫർ. ഈ ചിത്രത്തിന്റെ റിലീസിനോടൊപ്പം തന്നെ ആശിർവാദ് ഫിലിംസിന്റെ ബാനറിൽ മരക്കാർ എന്ന എക്കാലത്തെയും വലിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞുവെന്നതും വിദഗ്ധമായ ആസൂത്രണത്തിന്റെ മേന്മയായി കണക്കാക്കാം. മറ്റൊരു ചിത്രമായ ഇട്ടിമാണി മേയ്ഡ് ഇൻ ചൈനയുടെ വർക്കുകൾ തുടങ്ങുന്നതോടെ മലയാള സിനിമാ വ്യവസായ രംഗത്തെ മുൻ നിര പ്രൊഡക്ഷൻ കമ്പനിയായി ആശിർവാദ് മാറുമ്പോൾ മോഹൻലാൽ – ആന്റണി കൂട്ടുകെട്ടിന്റെ വിജയമാണ് കോറിയിടുന്നത്.

Watch this space for Movie Review

LEAVE A REPLY

Please enter your comment!
Please enter your name here