മലയാളി യുവാവിന്റെ ആകസ്മിക മരണത്തിൽ മനം നൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും; സംസ്കാരം ശനിയാഴ്ച്ച രാവിലെ.

ഹോട്ടൽ മാനേജ്‌മന്റ് പൂർത്തിയാക്കിയ രാഹുൽ ഡോംബിവ്‌ലി സെന്റ് തേരേസാ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

0

ഡോംബിവ്‌ലി കേരളീയ സമാജം മെമ്പറായ പി കെ ജോണിന്റെ മകൻ രാഹുലാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. 23 വയസ്സ് പ്രായം. ന്യൂ ആരെ റോഡിൽ ഹരി സ്മൃതിയിലാണ് താമസം.

ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞു വീട്ടിലെത്തിയ രാഹുൽ താഴെ ഗാർഡനിൽ നടക്കുവാനായി ഇറങ്ങവേയാണ് മരണം സംഭവിക്കുന്നത്. ഗാർഡനിൽ നടന്നു കൊണ്ടിരിക്കെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ രാഹുലിന്റെ മൊബൈലിലൂടെ വീട്ടുകാരുമായി ബന്ധപ്പെട്ടാണ് പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ആശുപത്രീയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുള്ള രാഹുലിന്റെ അകാലത്തിലുള്ള വേർപാടിൽ ദുഃഖം അടക്കാനാകാതെയാണ് സുഹൃത്തുക്കളും. ഹോട്ടൽ മാനേജ്‌മന്റ് പൂർത്തിയാക്കിയ രാഹുൽ ഡോംബിവ്‌ലി സെന്റ് തേരേസാ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. ഡോംബിവ്‌ലി ഓർത്തഡോൿസ് പള്ളിയിലെ അംഗമായ രാഹുലിന്റെ പിതാവ് പി കെ ജോൺ കേരളത്തിൽ കൊല്ലം അഞ്ചൽ സ്വദേശിയാണ്.

ഭൗതിക ശരീരം പോസ്റ്മാർട്ടത്തിന് ശേഷം കല്യാണിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശനിയാഴ്ച ( 13/04/19 ) രാവിലെ വീട്ടിൽ കൊണ്ട് വരും. തുടർന്ന് സംസ്കാര ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10 മണിക്ക് ഡോംബിവിലി MIDC ഓർത്തോഡോക്സ് പള്ളിയിലായിരിക്കും അന്ത്യവിശ്രമം.

Address : Hari Smruti Building -A-204 ,New Ayre Road ,Dombivili East

ഹോട്ടൽ മാനേജ്‌മെന്റ് പൂർത്തിയാക്കിയ രാഹുൽ ഭാണ്ഡൂപിലെ ഒരു ഫുഡ് പ്രോസസ്സിംഗ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here