മയിൽപ്പീലി കാവ്യാലാപന മത്സരത്തിൽ ഇടക്കയിൽ കവിത വിരിയിക്കാൻ അനിൽ പൊതുവാൾ

ഡോംബിവ്‌ലിയിൽ വസിക്കുന്ന അനിൽ പൊതുവാൾ ഇടക്കയിലും ചെണ്ടയിലും പ്രാവീണ്യം തെളിയിച്ച അതുല്യ കലാകാരനാണ്.

0

മുംബൈ മലയാളി പ്രതിഭകൾക്കായി അണിയിച്ചൊരുക്കുന്ന കാവ്യാലാപന മത്സരത്തിൽ ഇടക്കയിൽ കവിത വിരിയിച്ച് അനിൽ പൊതുവാളുമുണ്ടാകും .ആംചി മുംബൈ ഒരുക്കുന്ന മയിൽ‌പ്പീലി കാവ്യാലാപന മത്സരത്തിന്റെ പിന്നണിയിൽ ഇടയ്ക്കയുടെ ദ്രുതതാളങ്ങൾ തീർത്ത് ആലാപനത്തിനു ആത്മാവ് പകരുന്നത് അനിൽ പൊതുവാൾ എന്ന അനുഗ്രഹീത കലാകാരനാണ് .

കവിത്രയങ്ങളായ ആശാൻ , ഉള്ളൂർ , വള്ളത്തോൾ എന്നിവരുടെ കവിതകൾ ആലപിച്ച് മയിൽ‌പ്പീലി കാവ്യാലാപന മത്സരത്തിന്റെ ആദ്യ റൗണ്ടിന് തുടക്കം കുറിയ്ക്കുമ്പോൾ പാശ്ചാത്തലത്തിൽ ഇടക്കയിൽ തന്റെ കൈവിരുതുകൾ തീർക്കുന്നതിന്റെ തിരക്കിലാണ് മുംബൈയിലെ ഡോംബിവലി നിവാസിയായ ഈ മേള വിദ്വാൻ .

ഇടയ്ക്കയിലും ചെണ്ടയിലും അസാമാന്യ പാടവം തെളിയിച്ച അനിൽ പൊതുവാളിന്റെ ശിക്ഷണത്തിൽ ഇതിനകം അഞ്ഞൂറിലധികം കലാകാരന്മാർ വാദ്യമേളത്തിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയിരിക്കുന്നു .

മുംബൈയിലെ മേളപ്രേമികൾക്കു ഓർമ്മയിൽ സൂക്ഷിക്കാൻ ചെണ്ടയിലും ഇടക്കയിലും തന്റെ വിരലുകൾകൊണ്ട് വിസമയം തീർത്ത ഒരു പാട് മുഹൂർത്തങ്ങൾ സമ്മാനിച്ച അനിൽ പൊതുവാൾ നഗരത്തിലെ ഉത്സവങ്ങളിലെയും ആഘോഷങ്ങളിലെയും നിറസാന്നിധ്യമാണ് .
_________________________
മയിൽപ്പീലി ആദ്യ ഷെഡ്യൂൾ മത്സരം ഏപ്രിൽ 1ന്
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
അല്ല പിന്നെ’ അഭിനേതാക്കൾക്ക് അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here