More
    HomeNewsഉല്ലാസ് ആർട്ട്സ് സംഘടിപ്പിച്ച കഥയരങ്ങ് ശ്രദ്ധേയമായി

    ഉല്ലാസ് ആർട്ട്സ് സംഘടിപ്പിച്ച കഥയരങ്ങ് ശ്രദ്ധേയമായി

    Published on

    ഉല്ലാസനഗറിലെ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ന് സംഘടിപ്പിച്ച കഥയരങ്കിൽ മുംബൈയിലെ പ്രമുഖ കഥാകാരന്മാർ കഥകൾ അവതരിപ്പിച്ചു.

    നഗരത്തിലെ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ സി പി കൃഷ്ണകുമാർ മോഡറേറ്ററായ കഥയരങ്ങിൽ എഴുത്തുകാരനായ പി വിശ്വനാഥൻ കഥാചർച്ച ഉത്ഘാടനം ചെയ്തു.

    മുംബൈയിലെ പ്രമുഖ കഥാകൃത്തുക്കളായ മേഘനാദൻ (രമണനും മദനനും ട്രോഫികളും), അശോകൻ നാട്ടിക (കഥയെഴുത്തിന്റെ പിന്നാമ്പുറങ്ങൾ), രാജൻ തെക്കുംമല (കൊഴിഞ്ഞ പൂവുകളുടെ നൊമ്പരം), കാട്ടൂർ മുരളി ( പിഞ്ചറ) (കാട്ടൂർ മുരളിയുടെ കഥ അമ്പിളി കൃഷ്ണകുമാർ വേദിയിൽ അവതരിപ്പിച്ചു) ഇ.ഹരീന്ദ്രനാഥ് (ഫ്ലാറ്റ് നമ്പർ 207) എന്നിവരാണ് കഥകൾ അവതരിപ്പിച്ചത്.

    തുടർന്ന് നടന്ന കഥാചർച്ചയിൽ പി.വിശ്വനാഥൻ വേദിയിൽ അവതരിപ്പിച്ച കഥകളെ പരാമർശിച്ച സംസാരിക്കുകയും തുടർന്ന് മോഡറേറ്റർ സി.പി.കൃഷ്ണകുമാർ സമകാലീന കഥയെക്കുറിച്ചും വേദിയിലവതരിപ്പിച്ച കഥകളെക്കുറിച്ചും ആഴത്തിൽ സംസാരിച്ചു.

    അസോസിയേഷൻ സെക്രട്ടറി മോഹൻ ജി നായർ സ്വാഗതവും പ്രസിഡന്റ് സുരേഷ് കുമാർ കൊട്ടാരക്കര അധ്യക്ഷപ്രസംഗവും നന്ദിയും രേഖപ്പെടുത്തി.

    ഉല്ലാസ് വെൽഫെയർ അസോസിയേഷന്റെ 45 മത് വാർഷികത്തോടനുബന്ധിച്ച് നടന്ന
    കഥയരങ്ങിൽ കഥകൾ അവതരിപ്പിച്ച കഥാകാരന്മാർക്ക്‌ മൊമെന്റോകൾ നൽകി ആദരിച്ചു. പ്രമുഖ എഴുത്തുകാരിയും വ്യവസായിയുമായ ഡോക്ടർ ശശികല പണിക്കർ വിശിഷ്ടാതിഥിയായിരുന്നു.

    ഉല്ലാസ നഗറിലും മുംബൈയുടെ ഇതര ഭാഗങ്ങളിലുമുള്ള എഴുത്തുകാരും കലാസാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. കഥയരങ്ങ് വേറിട്ട ഒരനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർ വിലയിരുത്തി.

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this