കർഷകരും കർഷകത്തൊഴിലാളികളും കൂടുതൽ വസിക്കുന്ന കുട്ടനാടൻ പ്രദേശമായ നിരണത്ത് നടന്ന പുണ്യാളൻ നിരണം ചുണ്ടന്റെ മലർത്തൽ കർമ്മത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അർഹതപ്പെട്ട വനിതകൾക്ക് 100 തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്.
മെയ് 3ന് നടന്ന ചടങ്ങിൽ വള്ള സമിതി പ്രസിഡന്റ് റെന്നി ഫിലിപ്പ്സ് അധ്യക്ഷനായിരുന്നു. ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിലെ പബ്ലിക് NCDs പ്രിന്റിങ്ങിൽ, കഴിഞ്ഞ 5 വർഷംമായി ഒന്നാം സ്ഥാനത്ത് ഉള്ള, MGM Print Tech, മാനേജിങ് ഡയറക്ടറാണ് റെന്നി ഫിലിപ്പോസ്.
മുംബൈയിലും ജന്മനാട്ടിലുമായി ഇതിനകം നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ നിർധനരെ ചേർത്ത് പിടിച്ച സാമൂഹിക പ്രതിബദ്ധത കാത്ത് സൂക്ഷിക്കുന്ന വ്യവസായിയാണ് റെന്നി ഫിലിപ്പോസ്.
വള്ള സമിതി സെക്രട്ടറി റെജി കുരുവിള സ്വാഗതം പറഞ്ഞു. കേരള സർക്കാർ ചീഫ് വിപ് ഡോ. എൻ ജയരാജൻ ഉത്ഘാടനം നിർവഹിച്ചു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി കെ, നിരണം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ജോൺ പൂത്തുപള്ളിൽ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്) അനീഷ് എം ബി. ഇരതോട് വിയപുരം സെന്റ് ജോർജ് ഓർത്തോഡോക്സ് ചർച്ച് വികാരി ഫാദർ ജെയിൻ മാത്യു, നിരണം ഗ്രാമ പഞ്ചായത്തംഗം ലല്ലു കാട്ടിൽ, ഫാദർ തോമസ് പുരയ്‌ക്കൽ, നിരണം ഗ്രാമ പഞ്ചായത്തംഗം ഷൈനി ബിജു, കടപ്ര ഗ്രാമ പഞ്ചായത്തംഗം ജെയിംസ് കുരുവിള, വിയപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വള്ള സമിതി ഖജാൻജി അഭിലാഷ് വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി.
