More
    HomeNewsകെ പി സി സി പ്രസിഡന്റായി സണ്ണി ജോസഫ്; പാർട്ടിക്ക് വലിയ പ്രതീക്ഷയെന്ന് എംപിസിസി ജനറൽ...

    കെ പി സി സി പ്രസിഡന്റായി സണ്ണി ജോസഫ്; പാർട്ടിക്ക് വലിയ പ്രതീക്ഷയെന്ന് എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസ്

    Published on

    spot_img

    കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററി (KPCC) യുടെ പുതിയ പ്രസിഡന്റായി അഡ്വ.സണ്ണി ജോസഫ് നിയോഗിക്കപ്പെട്ടത് പാർട്ടിക്ക് കരുത്തേകുമെന്നും കേരളത്തിൽ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുന്ന ദിശാബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പ്രാപ്തനാണെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.

    കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകരെ ഒറ്റക്കെട്ടാക്കി മുന്നോട്ടു നയിക്കുന്നതിനായി അനുഭവ സമ്പന്നനായ നേതാവാണെന്നും ജോജോ തോമസ് കൂട്ടിച്ചേർത്തു.

    കഴിഞ്ഞ പാർലമെൻറ്റു തിരഞെടുപ്പു സമയത്ത് മുംബെയിൽ പ്രചരണത്തിനുണ്ടായിരുന്നുവെന്നും 24 കുടുംബ യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും ജോജോ പറഞ്ഞു. മതേതര വോട്ടുകളുടെ ഏകീകരണം ലക്ഷ്യമാക്കി സംഘടിപ്പിച്ച പല യോഗങ്ങളിലും പങ്കെടുത്ത് സംസാരിച്ചിരുന്നു.

    അഡ്വ. സണ്ണി ജോസഫ് കണ്ണൂർ DCC ജനറൽ സെക്രട്ടറി ആയിരിക്കുന്ന കാലം മുതൽ തുടരുന്ന ബന്ധമാണെന്നും പുതിയ കെ.പി.സി.സി ടീമിൻ്റെ നേതൃത്വത്തിൽ പാർട്ടി ശക്തിപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും ജോജോതോമസ് കൂട്ടിച്ചേർത്തു.

    വർക്കിങ്ങ് പ്രസിഡന്റുമാരായി ഷാഫി പറമ്പിൽ എം പി, എംഎൽഎ മാരായ പി.സി. വിഷ്ണുനാഥ് എ.പി അനിൽകുമാർ എന്നിവരെ നിയമിച്ചതും പാർട്ടിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ജോജോ തോമസ് വ്യക്തമാക്കി.

    Latest articles

    നവി മുംബൈ വിമാനത്താവളത്തെ പൂനെയുമായി ബന്ധിപ്പിക്കുന്ന കർജത്ത്-പൻവേൽ റെയിൽ പാത.

    നവി മുംബൈ വിമാനത്താവളത്തെ പൂനെയുമായി ബന്ധിപ്പിക്കുന്ന 29 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ കർജത്ത്-പൻവേൽ റെയിൽ പാത പ്രാബല്യത്തിൽ വരുന്നു. മുംബൈ...

    നാസിക് കേരള സേവാ സമിതിക്ക് പുതിയ ഭാരവാഹികൾ

    നാസിക് കേരള സേവാ സമിതിയുടെ 51-ാമത് വാർഷിക ജനറൽ ബോഡി യോഗം കെ എസ് എസ് ഓഫീസിൽ നടന്നു....

    സംഗീത നിശ കുടുംബ സംഗമം 2025 കണ്ണൂരിൽ

    2018ൽ തുടക്കം കുറിച്ച സംഗീത നിശ എന്ന കൂട്ടായ്മയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയുമടക്കം ഏകദേശം 270തോളം...

    സിബിഎസ്ഇ പ്ലസ് ടൂ ഹ്യൂമാനിറ്റീസ് വിഭാഗം: നന്ദന ഹരീഷ് 95.6% നേടി സ്കൂൾ ടോപ്പർ

    പുണെ ഖരാഡിയിലെ ലെക്സികൺ ഇന്റർനാഷണൽ സ്‌കൂൾ വാഗ്‌ഹോളി വിദ്യാർത്ഥിനിയായ നന്ദന ഹരീഷ്, സിബിഎസ്ഇ പ്ലസ് ടൂ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ...
    spot_img

    More like this