ഉയിർപ്പിന്റെ ഓർമ്മയിൽ മുംബൈ ഈസ്റ്റർ നിറവിൽ

0

യേശുദേവന്റെ ഉയർത്തെഴുന്നേല്പിന്റെ സ്മരണകൾ ഉണർത്തി വിശ്വാസ സമൂഹം മുംബൈയിലും ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കിലാണ്. നാല്പത് നോമ്പിനൊടുവിൽ പെസഹാ, ദുഃഖ വെള്ളി ദിനങ്ങൾക്ക് ശേഷമുള്ള ഉയിർപ്പിന്റെ സന്തോഷം പങ്കിടുകയാണ് ക്രൈസ്തവർ.

മുംബൈയിലെ ബാന്ദ്ര, മൗണ്ട് മേരി, മാഹിം സെന്റ് മൈക്കിൾസ് തുടങ്ങിയ പ്രമുഖ ദേവാലയങ്ങളിലാണ് ശുശ്രൂഷകളിൽ വിശ്വാസികളുടെ തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്. ഈസ്റ്റർ ദിനത്തിൽ പല ദേവാലയങ്ങളിലും പ്രത്യേക കുർബാന ക്രമീകരിച്ചിട്ടുണ്ട്. കോസ്മോപോളിറ്റൻ നഗരമായ മുംബൈയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഉള്ളതിനാൽ ഈസ്റ്റർ വിഭവങ്ങൾക്കും പങ്കു വയ്ക്കലിനും പ്രദേശങ്ങൾക്കനുസരിച്ചുള്ള വ്യത്യാസങ്ങളുണ്ട്.

Pic. Credit : Jovinto Joji as Jesus

LEAVE A REPLY

Please enter your comment!
Please enter your name here