ആഘോഷങ്ങളെ ആവേശത്തിലാക്കാൻ ഗോൾഡൻ വോയ്‌സ് ലൈവ്

മുംബൈയിലെ കഴിവുള്ള കലാകാരന്മാർക്ക് കൂടുതൽ വേദികൾ ലഭ്യമാക്കുകയാണ് ഗോൾഡൻ വോയ്‌സ് ലക്ഷ്യമിടുന്നത്.

0

മറുനാട്ടിലെ മലയാളി പ്രതിഭകൾക്കായി ഒരുക്കിയ ആദ്യ ടെലിവിഷൻ റിയാലിറ്റി ഷോയിലെ ഗായകരെ അണി നിരത്തി ആംചി മുംബൈ അവതരിപ്പിക്കുന്ന ഗോൾഡൻ വോയ്‌സ് ലൈവ് എന്ന സംഗീത ഹാസ്യ പരിപാടിയിൽ മണ്ണിന്റെ മണമുള്ള നാടൻ ശീലുകളുമായി മുംബൈയിലെ മലയാളി ഗായകരെത്തുന്നു . ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോയിലെ രണ്ടു സീസണുകളിലെയും മത്സരാർഥികളായിരുന്ന പ്രഗത്ഭരായ ഗായകരായിക്കും സംഗീത പരിപാടി നയിക്കുക.

റിയാലിറ്റി ഷോയ്ക്കായി പ്രത്യേകം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മുംബൈയിലെ സംഗീതാസ്വാദകർക്ക് നൂതനാനുഭവമായിരിക്കും. ഇവരോടൊപ്പം ആടിയും പാടിയും നാടൻ പാട്ടിലെ വടക്കൻ പാട്ടുകാരനായ റംഷി പട്ടുവവും വേദിയെ ത്രസിപ്പിക്കും. ആശിഷ് എബ്രഹാം അവതാരകനായിരിക്കും. 50 പ്രമുഖരെ 5 മിനിറ്റു കൊണ്ടവതരിപ്പിച്ചായിരിക്കും ആശിഷിന്റെ മിമിക്രി

ഓണാഘോഷങ്ങൾക്കും, വാർഷികാഘോഷങ്ങൾക്കുമെല്ലാം അവതരിപ്പിക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ കലാപരിപാടി ബജറ്റിനനുസരിച്ചു ക്രമീകരിക്കാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുംബൈയിലെ കഴിവുള്ള കലാകാരന്മാർക്ക് കൂടുതൽ വേദികൾ ലഭ്യമാക്കുകയാണ് ഗോൾഡൻ വോയ്‌സ് ലക്ഷ്യമിടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 9867405132 / 8451923616
e-mail : [email protected]

LEAVE A REPLY

Please enter your comment!
Please enter your name here