കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് എൽഐസിയുടെ മൈക്രോ ബച്ചത് പദ്ധതി. ഇടത്തരക്കാരെ ലക്‌ഷ്യം വച്ചുള്ള ഈ മൈക്രോ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വരെയുള്ള കവറേജ് ആണ് ലഭിക്കുന്നത്. സംരക്ഷണത്തിനൊപ്പം സേവിംഗ്സും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് എൽഐസിയുടെ മൈക്രോ ബച്ചത്. കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്ക് വേണ്ടിയുള്ള ഈ പദ്ധതിയിലൂടെ മുപ്പത് വയസ്സുള്ള ഒരാൾക്ക് വർഷം 5,220 രൂപ വീതം നിക്ഷേപിച്ചാൽ ഒരു ലക്ഷം രൂപ വരെയുള്ള കവറേജാണ് ലഭ്യമാകുക.
18നും 55നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ വ്യക്തിയ്ക്ക് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകാതെ തന്നെ പോളിസി എടുക്കാവുന്നതാണ്. ഈ പോളിസിക്ക് കീഴിൽ ഓരോരുത്തരുടെയും പ്രായവും നിക്ഷേപ തുകയും അടിസ്ഥാനമാക്കി 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ള കവറേജാണ് ലഭിക്കുന്നത്. 10 മുതൽ 15 വർഷം വരെ പോളിസി തവണകൾ അടയ്ക്കണം.
തവണകൾ മുഴുവൻ അടച്ചാൽ കാലാവധി പൂർത്തിയാകുന്നതുവരെ മുഴുവൻ പ്രീമിയവും അടച്ച പോളിസി ഉടമയ്ക്ക് തുക ആവശ്യമായി വന്നില്ലെങ്കിൽ നിക്ഷേപിച്ച തുകയ്ക്കൊപ്പം ലോയൽറ്റി അഡീഷനും കൂടി ചേർന്ന തുക തിരികെ ലഭിക്കും. ഓപ്ഷണൽ കവർ പോളിസി ഉടമയ്ക്ക് പോളിസിയിൽ അധിക പ്രീമിയം അടയ്ക്കുന്നതിലൂടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് ഡിസെബിലിറ്റി ബെനഫിറ്റ് പോലുള്ള കവറേജും ലഭിക്കുന്നതാണ്.