മുറജപത്തിന് പരിസമാപ്തിയായി

0

ഗോരേഗാൺ ശ്രീ അയ്യപ്പക്ഷേത്രത്തിൽ നടന്നു വരുന്ന “ത്രിവേദ മുറജപം “സമാപിച്ചു. തന്ത്രി കണ്ഠരര് മോഹനരുടെ അനുഗ്രഹത്തോടെ കേരളത്തിലെ വേദ പണ്ഡിതന്മാരാണ് മുറജപത്തിനു നേതൃത്വം നൽകുന്നത്. ആമല്ലൂർ നാരായണൻ നമ്പുതിരി ( ഇരിഞ്ഞാലക്കുട ) യജുർവേദം , വെളിഞ്ഞിൽ ശ്രീധരൻ നമ്പുതിരി- ഋഗ്വേദം, തോട്ടം കൃഷ്ണൻ നമ്പുതിരി -സാമവേദം, രാഘവേന്ദ്ര ഗർഘേ -യജുർവേദം, എന്നീ വേദജ്ഞന്മാരാണ് ത്രിവേദ മുറജപം നടത്തിയത്.

ദിവസേന വൈകിട്ടു അയ്യപ്പ -ഗുരുവായൂരപ്പ സന്നിധിയിൽ വേദ ഉപാസനകളിൽ ശ്രേഷ്ഠമായ വാര ജപവും നാലു നാളുകളിലായി നടന്നു വരുന്നു. മുറജപത്തിനു ശേഷം നെയ്യ്, കളഭം, കുംകുമം, ഭസ്മം അഭിഷേകം നടത്തി ഭക്‌തജനങ്ങൾക്കു പ്രസാദവും വിതരണം ചെയ്തു.

Sree Ayyappa Temple, Goregaon, Plot No.185, Sree Ayyappa Temple Road Bangur Nagar, Goregaon West, Mumbai 400 104.
Prathishta Day Utsavam from May 18th to June 2nd 2019

LEAVE A REPLY

Please enter your comment!
Please enter your name here