മുംബൈയിലെ സാമൂഹിക സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യം. അകാലത്തിൽ വിട പറഞ്ഞ സുമ രാമചന്ദ്രന് മുംബൈ സാംസ്കാരിക ലോകം ആദരാഞ്ജലിയർപ്പിച്ചു. നെരൂൾ ന്യൂ ബോംബെ കേരള സമാജത്തിലാണ് ഭൗതിക ശരീരം പൊതു ദർശനത്തിന് വച്ചത്. സുമയുടെ ഭൗതിക ശരീരം 9.30 മുതൽ 2 മണി വരെ നെരൂൾ (Bombay) മലയാളി സമാജത്തിൽ പൊതു ദർശനത്തിന് ശേഷം ജന്മനാട്ടിലേക്ക് കൊണ്ട് പോകും. നാളെ അതിരാവിലെ ചേർപ്പ് പടിഞ്ഞാട്ടു മുറിയിയിലെ വസതിയിൽ. ഉച്ചക്ക് 2.00 മണിക്ക് സംസ്കാര ചടങ്ങുകൾക്കായി പാറമേക്കാവ് ശാന്തിഘട്ടിലേക്ക് കൊണ്ടു പോകും. വൈകുന്നേരം 3 മണിക്ക് സംസ്കാരചടങ്ങുകൾ പാറമേക്കാവ് ശാന്തിഘട്ടിൽ.
സുമ രാമചന്ദ്രന്റെ പ്രസന്നത നിറഞ്ഞ മുഖവും പ്രസരിപ്പുള്ള ഭാവങ്ങളും ഇനിയില്ല.
അക്ഷര ശ്ലോക മത്സരങ്ങളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുള്ള വനിത കൂടിയാണ് സുമ.
ആംചി മുംബൈ സംഘടിപ്പിച്ച മയിൽപ്പീലി കാവ്യാലാപന റിയാലിറ്റി ഷോയുടെ ഏകോപനം നിർവഹിക്കുന്നതിലും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.
സാംസ്കാരിക സാമൂഹ്യ രംഗത്തെ സുമ രാമചന്ദ്രൻ്റെ സജീവ സാന്നിധ്യം മുംബൈയിലെ സ്ത്രീ സമൂഹത്തിന് വലിയ പ്രചോദനമായിരുന്നു. ഏറ്റെടുക്കുന്ന കർമ്മമേഖലയിലെ കുറ്റമറ്റ പ്രവർത്തനങ്ങൾ എന്നും പുരുഷൻമാർക്കു പോലും മാതൃകയായി.
സുമയുടെ അകാല വിയോഗത്തിലൂടെ മുംബൈ കലാ സാംസ്കാരിക മേഖലക്ക് നഷ്ടമാകുന്നത് പുഞ്ചിരി മായാത്ത ആ മുഖപ്രസാദമാണ്