മുംബൈ സാഹിത്യ വേദി യുടെ ജൂണ്‍ മാസ ചര്‍ച്ചയില്‍ ലിനോദ് വര്‍ഗീസ് “ ഇമ്പം നഷ്ടപ്പെട്ട ഈണങ്ങള്‍ “ “ രാവും പകലും “ എന്നീ രണ്ടു കഥകള്‍ അവതരിപ്പിച്ചു . മനോജ് മുണ്ടായാട്ട് അദ്ധ്യക്ഷന്‍ ആയിരുന്നു .
ചര്ച്ച ഉദ്ഘടനം ചെയ്തത് സി .പി.കൃഷ്ണകുമാര്‍ ആണ് . ചര്‍ച്ചയില്‍ പങ്കെടുത്ത പല അഭിപ്രായങ്ങളും ഇങ്ങനെ ആണ് . പ്രകൃതിയെ സംരക്ഷിക്കാതെ ഉള്ള വികസനം പ്രമേയം ആകുന്ന “ ഇമ്പം നഷ്ടപ്പെട്ട ഈണങ്ങള്‍ “ ക്രാഫ്റ്റിലും ഭാഷയിലെ കൃത്യത കൊണ്ടും നന്നായിട്ടുണ്ട്. കര്‍ഷകന്‍റെയും പക്ഷികളുടെയും നൈസര്‍ഗ്ഗിക പ്രതികരണങ്ങള്‍ ഉപയോഗിച്ച് കഥയെ ജൈവം ആക്കുവാനും സാധിച്ചിട്ടുണ്ട് .

രാവും പകലും എന്ന കഥ സമ്മിശ്രമായ പ്രതികരണങ്ങള്‍ ഉണ്ടാക്കി. കൂടുതല്‍ പേരും സംവേദന ക്ഷമത ഇല്ലാത്ത ആഖ്യാനം എന്നു പറഞ്ഞപ്പോള്‍ സാധാരണം അല്ലാത്ത മാനസിക അവസ്ഥ ഉള്ള അകഥാപാത്രത്തെ ആവിഷ്കരിക്കുവാന്‍ ഉള്ള ശ്രമത്തില്‍ ചിന്തിപ്പിക്കാന്‍ ഉതകുന്ന ബിംബങ്ങളും മാനസിക വൈകല്യം പ്രകടം ആവുന്ന പ്രവര്‍ത്തികളും കഥയ്ക്ക് ഭംഗി നല്കുന്നു എന്നും അഭിപ്രായം ഉണ്ടായി.
മായാദത്ത് , സുരേഷ് നായര്‍ , സന്തോഷ് പല്ലശന , ജ്യോതിലക്ഷ്മി നമ്പ്യാര്‍ , വിനയന്‍ കളത്തൂര്‍ , പി എസ് സുമേഷ്, സന്തോഷ് കൊലാരത്ത് , മോഹന്‍ സി നായര്‍, എസ് ഹരിലാല്‍ , ഈ ഹരീന്ദ്രനാഥ് , അനില്‍ പ്രകാശ് , ഇന്ദിര കുമുദ് , മുരളി വാട്ടേനാട്ട് , തുളസി മണിയാര്‍ , കെ പി വിനയന്‍, മനോജ് മുണ്ടയാട്ട് തുടങ്ങിയവര്‍ കഥകളെ വിലയിരുത്തി സംസാരിച്ചു .
ലിനോദ് വര്ഗീസ് വിമര്‍ശനങ്ങള്ക്കും ആസ്വാദനത്തിനും നന്ദി പറഞ്ഞു .