മുംബൈ മുതല്‍ പുണെ വരെ ഹൈപ്പര്‍ലൂപ് ഗതാഗതം ആരംഭിക്കുന്നതിനാണ് ആഗോള നിക്ഷേപക സംഗമത്തില്‍ അമേരിക്കയിലെ വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ മഹാരാഷ്ട്ര സര്‍ക്കാറുമായി ധാരണായായിമാസങ്ങള്‍ മുമ്പുതന്നെ കമ്പനി മുംബൈയിലെത്തി പദ്ധതിയുടെ സര്‍വേ ആരംഭിച്ചിരുന്നു.
നവിമുംബൈ അന്താരാഷ്ട്രവിമാനത്താവളത്തിന് അടുത്തുകൂടിയാവും പാത പോവുകയെന്ന് ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. അപകടങ്ങള്‍ കുറയ്ക്കുന്ന ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന്റെ യാത്രാച്ചെലവ് എത്രയെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനക്കൂലിയോളം വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
നിലവിലെ മൂന്നു മണിക്കൂർ മുംബൈ പുണെ യാത്രയെ 25 മിനിറ്റായി കുറക്കുന്ന ഗതാഗത സംവിധാനത്തിന് ധാരണയായി
എക്സ്പ്രസ് പാതയിലൂടെ മുംബൈയില്‍ നിന്നും പുണെയിലെത്താന്‍ നിലവിൽ ഏകദേശം മൂന്നുമണിക്കൂര്‍ സമയമാണ് കണക്കാക്കുന്നത്. ഹൈപ്പര്‍ലൂപ് ഗതാഗത സംവിധാനം വന്നാല്‍ ഇത് 25 മിനിറ്റായി കുറയുമെന്നതാണ് പ്രധാന നേട്ടം. ഇന്ത്യയുടെ പ്രധാന നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം കുറക്കാന്‍ സാധിക്കുന്ന ദേശീയ ഹൈപ്പര്‍ലൂപ് ശൃംഖലയുടെ ആദ്യ സംരംഭമാണ് മുംബൈ-പുണെ പാത.
ഹൈപ്പര്‍ലൂപ് ഗതാഗത സംവിധാന പദ്ധതിയുടെ ചിലവ് എത്രയാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്നിരുന്നാലും ഏകദേശം 20,000 കോടി രൂപയാണ് കണക്കാക്കുന്നത്. ഒരു വര്‍ഷം 15 കോടി പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. വേഗത്തില്‍ പൂര്‍ത്തിയായാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് സംവിധാനം ഇന്ത്യയിലേതാവും.
സ്റ്റീലിനെക്കാള്‍ ഉറപ്പുള്ള കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കോച്ചിന് ഭാരം കുറവായിരിക്കും. വായു ഇല്ലാത്തതിനാലും എവിടെയും തൊടാത്ത നിലയിലുമായതിനാല്‍ ശബ്ദവേഗതയില്‍ ഏകദേശം 1223 കി. മീറ്റര്‍ വേഗതയില്‍സഞ്ചരിക്കാമെന്നാണ് ഇതിന്റെ പ്രത്യേകത.