ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യമായി നോട്ട്‌ബുക്കുകൾ വിതരണം ചെയ്തു. ജൂൺ 8-ാം തീയതി (ഞായറാഴ്ച) നടന്ന ചടങ്ങിൽ സംഘടനയുടെ പ്രസിഡൻറ് കെ.വേണുഗോപാൽ പരിപാടി ഉത്ഘാടനം ചെയ്തു.
ഗൂഗിൾ ഫോമിലൂടെ അപേക്ഷിച്ച ഏകദേശം 150 സ്കൂൾ വിദ്യാർത്ഥികൾക്കാണ് സംഘടന നോട്ട്‌ബുക്കുകൾ വിതരണം ചെയ്തത്.
കമ്മിറ്റി അംഗങ്ങളും, സംഘടനാ സ്നേഹികളായ ചില അംഗങ്ങളും ചേർന്നാണ് ബുക്കുകൾ കുട്ടികൾക്കായി കൈമാറിയത്. ഒത്തൊരുമയോടും ആത്മാർത്ഥതയോടുമുള്ള കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തന മികവിനെ ചടങ്ങിൽ അഭിനന്ദിച്ചു. തുടർന്നും ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുവാൻ പ്രതിജ്ഞാബദ്ധരാണെന്ന് അധ്യഷൻ കെ. വേണുഗോപാൽ അറിയിച്ചു.