മുംബൈ പ്രതിഭകൾക്കായി ടാലന്റ് ബാങ്ക് വാട്ട്സപ്പ് കൂട്ടായ്മ

0

മുംബൈയിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രതിഭകളെ അംഗങ്ങളാക്കി ക്രിയാത്മകമായ ആശയ വിനിമയത്തിനായി വേദിയൊരുക്കുകയാണ് ആംചി മുംബൈ. കലാപരമായി കഴിവുകളുള്ള മുംബൈ മലയാളികളെ പരിചയപ്പെടുത്തുന്ന ടെലിവിഷൻ പരിപാടിയിലേക്ക് പ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രാദേശിക അടിസ്ഥാനത്തിലുള്ള ടാലന്റ് ബാങ്ക്.

ഇതിന്റെ മുന്നോടിയായി മുംബൈ ടാലെന്റ്സ് വെസ്റ്റേൺ , മുംബൈ ടാലെന്റ്സ് സെൻട്രൽ, മുംബൈ ടാലെന്റ്സ് നവി മുംബൈ തുടങ്ങിയ ഗ്രൂപ്പുകൾ സജീവമാണ്. പ്രതിഭയുള്ളവർക്ക് തങ്ങളുടെ സൃഷ്ടികൾ പങ്കു വായിക്കുവാനും സംവദിക്കുവാനും ഈ ഗ്രൂപ്പ് ഉപയോഗപ്പെടുത്താം. ആംചി മുംബൈ പുതിയതായി ആരംഭിക്കുന്ന മുംബൈ ടാലെന്റ്സ് എന്ന റിയാലിറ്റി ഷോയിലേക്കുള്ള ജാലകം കൂടിയാകും ഈ ഗ്രൂപ്പുകൾ.
പ്രാരംഭത്തിൽ കുരുന്നു പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റിയാലിറ്റി ഷോയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.കുട്ടികളുടെ കഴിവ് തെളിയിക്കുന്ന വീഡിയോ, ഫോട്ടോ, ഓഡിയോ കൂടാതെ സാഹിത്യ സൃഷ്ടികളും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം . ഗ്രൂപ്പിന്റെ സ്വഭാവവുമായി ബന്ധമില്ലാത്ത ഫോർവേഡുകളും സംവാദങ്ങളും അനുവദനീയമല്ല.

നിങ്ങൾക്ക് പരിചയമുള്ള പ്രതിഭകളെ പരിചയപ്പെടുത്താനുള്ള വേദി കൂടിയായി മുംബൈ ടാലെന്റ്സ് ഉപയോഗിക്കാം. കൂടാതെ മുംബൈ ടാലെന്റ്റ് എന്ന റിയാലിറ്റി ഷോയുമായി ബന്ധമുള്ള എല്ലാ വിശദാംശങ്ങളും ഈ ഗ്രൂപ്പിലൂടെ ലഭ്യമാകും

ടെലിവിഷൻ അവതാരകർ, ഗായകർ, അഭിനേതാക്കൾ, മിമിക്രി കലാകാരന്മാർ, നർത്തകർ, തുടങ്ങി കലയുടെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവർക്കെല്ലാം ഈ ഗ്രൂപ്പ് പ്രയോജനപ്പെടുത്താം. തിരഞ്ഞെടുക്കുന്ന പ്രതിഭകൾക്ക് അവസരങ്ങൾ ഒരുക്കുവാനും ഗ്രൂപ്പ് നിമിത്തമാകും .

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

For more details : Phone Nos. 
8451923616 
7021206405 
WhatsApp – 8169347748

LEAVE A REPLY

Please enter your comment!
Please enter your name here