ശിവസേന (ഷിൻഡെ വിഭാഗം ) സൗത്ത് ഇന്ത്യൻ സെൽ കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷക്ക് 80ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയച്ച വിദ്യാർത്ഥികളെ അവാർഡുകൾ നൽകി അനുമോദിക്കും.
ഞായറാഴ്ച ജൂൺ 15ന് വൈകുന്നേരം 5 മണിക്ക് താനെ വാഗളെ എസ്റ്റേറ്റിലുള്ള റോഡ് നമ്പർ 16, കിസാൻനഗർ 2 ലുള്ള ശിവസേന സൗത്ത് ഇന്ത്യൻ സെൽ സമ്പർക്ക ഓഫീസിൽ വച്ചാണ് അവാർഡുകൾ സമ്മാനിക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിനുള്ള തയാറെടുപ്പുകളെ പറ്റിയും സ്വീകരിക്കേണ്ട കോഴ്സുകളെ പറ്റിയുമുള്ള ബോധവത്കരണം വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ നൽകുന്നു.ശിവസേനയിലെ മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
സൗത്ത് ഇന്ത്യൻ സെൽസ്റ്റേറ്റ് കോർഡിനേറ്റർ ജയന്ത് നായർ, കേരള വിഭാഗം സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീകാന്ത് നായർ എന്നിവർ പുരസ്കാര വിതരണ പരിപാടിക്ക് നേതൃത്വo നൽകും.