ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് മുംബൈ മലയാളി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ വർഗീസ് ഫിലിപ്പ് കോൺസ്റ്റിട്യൂഷൻ ക്ലബ്ബ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ National Environment പുരസ്‌കാരത്തിന് അർഹനായത്.
പരിസ്ഥിതി സംരക്ഷണ രംഗത്ത് വ്യവസായ മേഖലയിൽ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവർക്കായി ഏർപ്പെടുത്തിയ അവാർഡ് ലഭിച്ചതിൽ സന്തോഷവും അഭിമാനവുമെന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ കൂടിയായ വർഗീസ് ഫിലിപ്പ് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണമെന്നത് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ പ്രകൃതിക്കൊപ്പം ഇണങ്ങി ജീവിക്കുവാൻ സമൂഹത്തെ സജ്ജമാക്കുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് പരിസ്ഥിതി രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ അവാർഡ് വർഗ്ഗീസ് ഫിലിപ്പീന് ലഭിച്ചത്.
വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനമായ J D Fashion Processors കൂടാതെ വിദ്യാഭ്യാസ മേഖലയിലും വർഗ്ഗീസ് ഫിലിപ്പ് സജീവമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകിയാണ് ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ഡോംബിവ്‌ലി ആസ്ഥാനമായ സെന്റ് തോമസ് കോൺവെന്റ് സ്കൂൾ മാതൃകയാകുന്നത്.
കല്യാൺ എക്യൂമെനിക്കൽ അസോസിയേഷൻ മുൻ ട്രഷറർ, ഹ്യൂമൻ റൈറ്സ് ഫൌണ്ടേഷൻ താനെ ജില്ലാ പ്രസിഡന്റ്, മാർത്തോമാ സഭ നവ് ജീവൻ ട്രസ്റ്റ് ട്രഷറർ, വൈ എം സി എ പ്രസിഡന്റ് തുടങ്ങിയ പദവികളിലും സാമൂഹിക സേവന രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ് ഈ കോട്ടയം മല്ലപ്പിള്ളി സ്വദേശി.