സൗജന്യ പഠനസാമഗ്രഹികൾ നൽകി മാനസരോവർ കാമോത്തേ മലയാളി സമാജം

0

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കാണ് സൗജന്യമായി നോട്ട് ബുക്കുകളും ടെക്സ്റ്റ് ബുക്കുകളും നൽകി നവി മുംബൈയിലെ മാനസരോവർ കാമോത്തേ മലയാളി സമാജം മാതൃകയായത്. നഴ്‌സറി ക്ലാസ് മുതൽ 12th വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സമാജം ഏർപ്പെടുത്തിയ ഈ ആനുകൂല്യം നൽകി വരുന്നത്.

മാനസരോവർ കാമോത്തേ മലയാളി സമാജം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ് കമ്പനിയുമായി സഹകരിച്ചു കൊണ്ടാണ് നിരവധി നിർധനരായ കുട്ടികൾക്ക് അനുഗ്രഹമായി മാറിയ ഈ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

നൂറ്റി ഇരുപതോളം കുട്ടികൾക്കാണ് സമാജം തുടങ്ങി വച്ച കാരുണ്യ പ്രവർത്തനം ആശ്വാസം പകർന്നത്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ് കമ്പനിയുടെ പ്രതിനിധി വിശാൽ ഭാനുശാലി, സമാജം അഡ്വൈസറി ബോർഡ് ചെയർമാൻ ഓ കെ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമാജം പ്രസിഡന്റ് എൽദോ ചാക്കോ അധ്യക്ഷനായ ചടങ്ങിൽ ലീന പ്രേമാനന്ദ്, രാമചന്ദ്രൻ, ജലേഷ് , ശിവപ്രസാദ്, ഗോപിനാഥൻ എം എ, സമാജം യുവജന വിഭാഗം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഏകദേശം നൂറ്റി ഇരുപതോളം കുട്ടികൾക്കാണ് സമാജം തുടങ്ങി വച്ച കാരുണ്യ പ്രവർത്തനം ആശ്വാസം പകർന്നതെന്ന് ഓ കെ പ്രസാദ് അഭിപ്രായപ്പെട്ടു. സമാജത്തിന്റെ മാതൃകാപരമായ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർന്നും സഹകരണം നൽകുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രതിനിധി വിശാൽ ഭാനുശാലി വ്യക്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here