ആദിവാസി ഗ്രാമത്തിന് അന്നദാതാവായി സ്വാമി കൃഷ്ണാനന്ദ സരസ്വതി

ഗ്രാമത്തിലെ ഒരാൾ പോലും വിശക്കുന്ന വയറോടെ ഉറങ്ങരുതെന്ന സ്വാമിയുടെ നിർബന്ധമാണ് ഏതു സമയത്ത് ചെന്നാലും ആശ്രമത്തിലെ അടുക്കളയിൽ ഇവർക്കായി കരുതി വയ്ക്കുന്ന ഭക്ഷണം

0

മഹാരാഷ്ട്രയിലെ ബദ്‌ലാപൂർ അമ്പേ ശിവ് ഗ്രാമത്തിലെ മുന്നോറോളം വരുന്ന ആദിവാസികൾക്കാണ് ഈ പ്രദേശത്തെ രാമഗിരി ശ്രീരാമദാസ ആശ്രമം അനുഗ്രഹമാകുന്നത്. വർഷങ്ങളായി ഈ ആശ്രമത്തിന് ചുറ്റുവട്ടത്തിൽ താമസിക്കുന്ന നിരവധി നിർധന കുടുംബങ്ങൾക്കുള്ള ഏക ആശ്രയമാണ് സ്വാമി കൃഷ്ണാനന്ദ സരസ്വതിയും രാമദാസ ആശ്രമവും. ഈ ഗ്രാമവാസികൾക്ക് കുടിവെള്ളം ലഭിക്കുന്നത് പോലും കൃഷ്ണാനന്ദ സ്വാമിയുടെ ശ്രമഫലമായാണ്. ഗ്രാമത്തിലെ ഒരാൾ പോലും വിശക്കുന്ന വയറോടെ ഉറങ്ങരുതെന്ന സ്വാമിയുടെ നിർബന്ധമാണ് ഏതു സമയത്ത് ചെന്നാലും ആശ്രമത്തിലെ അടുക്കളയിൽ ഇവർക്കായി കരുതി വയ്ക്കുന്ന ഭക്ഷണം. ദിവസേന ഇവിടെയെത്തി വിശപ്പടക്കുന്നവരിൽ ഗ്രാമത്തിലെ നൂറു കണക്കിന് കുട്ടികൾ മുതൽ വൃദ്ധന്മാർ വരെയുണ്ട്…വർഷങ്ങളായി തുടരുന്ന പുണ്യകർമ്മം.

ബാർവി നദിയുടെ തീരത്ത് പ്രകൃതിയോട് ചേർന്ന് കിടക്കുന്ന ശ്രീരാമദാസ ആശ്രമം നിരവധി നൂതന സംരംഭങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ആശ്രമത്തിനോട് ചേർന്ന് ഏകദേശം പത്ത് ഏക്കർ സ്ഥലത്ത് ആയിരക്കണക്കിന് വിവിധയിനം ഫല വൃക്ഷങ്ങളും ആയുർവേദ ചെടികളും കൊണ്ട് സമ്പന്നമാകുമ്പോൾ ആരോഗ്യം പ്രസരിപ്പിക്കുന്ന ഹരിതവനമായി മാറിയിരിക്കയാണ് ഈ പ്രദേശം.

ആയിരക്കണക്കിന് വിവിധയിനം ഫല വൃക്ഷങ്ങളും ആയുർവേദ ചെടികളും കൊണ്ട് സമ്പന്നമാകുമ്പോൾ ആരോഗ്യം പ്രസരിപ്പിക്കുന്ന ഹരിതവനമായി മാറിയിരിക്കയാണ് ഈ പ്രദേശം

ഗ്രാമവാസികൾക്ക് പ്രയോജനകരമായി ഒരു ചാരിറ്റബിൾ ഡിസ്പെൻസറിയും ആശ്രമത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. സൗജന്യ മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചാണ് ആദിവാസികൾക്ക് ആരോഗ്യ കാര്യങ്ങളിലും ആശ്രമം കൈത്താങ്ങാകുന്നത്. 20 കിടക്കകളുള്ള ആശുപത്രിയാണ് അടുത്ത പദ്ധതിയെന്ന് കൃഷ്ണാനന്ദ സ്വാമി പറഞ്ഞു.

പ്രദേശത്തെ ആദിവാസി കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി വരുന്ന സ്‌കൂളും ആആശ്രമത്തിന്റെ നന്മയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

അഗതികളെ സംരക്ഷിക്കുവാനുള്ള സൗകര്യങ്ങളും ആശ്രമത്തിലുണ്ട്. കൂടാതെ ജീവിത സായാഹ്നത്തിലെത്തിയവർക്ക് സ്വൈരജീവിതം നയിക്കുന്നതിനായി ഒരു വൃദ്ധ സദനത്തിന്റെയും പണി പൂർത്തിയായി കൊണ്ടിരിക്കുന്നു. ശാന്തിയും സമാധാനവും സന്തോഷവും പകർന്ന് വാർദ്ധക്യത്തെ ആഘോഷമാക്കുവാനുള്ള അന്തരീക്ഷമൊരുക്കിയാകും രാമഗിരിയിലെ വൃദ്ധ സദനം വ്യത്യസ്തമാകുന്നത് .

ബാർവി നദിയോട് ചേർന്ന് കിടക്കുന്ന ആശ്രമം. ആയിരക്കണക്കിന് വിശ്വാസികളാണ് ബലി കർമ്മങ്ങൾക്കായി വർഷം തോറും ഇവിടെയെത്തുന്നത്.

കർക്കിടക വാവ് ബലി തുടങ്ങിയ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് വർഷം തോറും ഇവിടെ എത്തി ചേരുന്നത്. കേരളത്തിലെ ആചാരാനുഷ്ടാനങ്ങൾ പിന്തുടർന്ന് കൊണ്ടുള്ള കർമ്മങ്ങളും പൂജാ വിധികളും കൂടാതെ നദിയിൽ മുങ്ങി കുളിക്കുവാനുള്ള സൗകര്യവും ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെയെത്തി പൂജ വിധികൾ ചെയ്യുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നു.

അറുപത് ഏക്കറോളം വരുന്ന ആശ്രമം സ്ഥിതി ചെയ്യുന്ന പ്രദേശത്തായി നൂറിലധികം പശുക്കളെ വളർത്തുന്ന ഗോശാലയും സ്ഥിതി ചെയ്യുന്നു.


Report/Photography /Videography – Premlal
Thanks to the technology. My new smartphone is capable enough to capture telecast quality video and equally good photos, making my profession more convenient and fast.

LEAVE A REPLY

Please enter your comment!
Please enter your name here