മുംബൈ ടാലെന്റ്സ് ലോഗോ പ്രകാശനം ജൂലൈ 7 ന്

നവി മുംബൈ മേഖലയിലുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഓഡിഷൻ റൗണ്ടിൽ നിരവധി കുരുന്നു പ്രതിഭകൾ മാറ്റുരച്ചു.

0

ആംചി മുംബൈ പുതിയതായി ആരംഭിക്കുന്ന ‘Mumbai Talents’ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലേക്കുള്ള ഓഡിഷൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യ ഷെഡ്യൂൾ ചെമ്പൂരിൽ ശ്രീനാരായണ കോളേജ് സെമിനാർ ഹാളിൽ വച്ച് പൂർത്തിയായി. നവി മുംബൈ മേഖലയിലുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഓഡിഷൻ റൗണ്ടിൽ നിരവധി കുരുന്നു പ്രതിഭകൾ മാറ്റുരച്ചു.

ഇഷ്ടപ്പെട്ട കവിത ആലപിച്ചും പാട്ടുകൾ പാടിയും മിടുക്കന്മാരും മിടുക്കികളും വേദിയെ വിസ്മയിപ്പിച്ചപ്പോൾ കൂടുതൽ മികവേറിയ പ്രകടങ്ങൾക്കായി നിർദ്ദേശങ്ങൾ നൽകി വിധികർത്താക്കളായ മധു നമ്പ്യാരും, വിനയൻ കളത്തൂരും കുരുന്നുകളെ പ്രോത്സാഹിപ്പിച്ചു.  മലയാളികൾ പാടി പതിഞ്ഞ പാട്ടുകളും ചൊല്ലി കേട്ട കവിതകളുമെല്ലാം മുംബൈയിൽ ജനിച്ചു വളർന്ന പുതു തലമുറ വേദിയിൽ പകർന്നാടിയപ്പോൾ നഗരത്തിൽ ശ്രേഷ്ഠഭാഷയുടെ വളർച്ചക്ക് പുത്തൻ വാതായനമാണ് തുറന്നിടുന്നത്. 

ശ്രീനാരായണ മന്ദിര സമിതി ജനറൽ സെക്രട്ടറി എൻ എസ് സലിംകുമാർ, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ,  മധു നമ്പ്യാർ, വിനയൻ കളത്തൂർ, ഗോൾഡൻ വോയ്‌സ് ഫെയിം രാമചന്ദ്രൻ നാരായണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കമിട്ടു.  വിശിഷ്ടാതിഥി സലിംകുമാറും വിധികർത്താക്കളും കുട്ടികൾക്ക് പ്രചോദനം നൽകി സംസാരിച്ചപ്പോൾ മുതിർന്ന ഗായകൻ രാമചന്ദ്രൻ തന്റെ ഇഷ്ടഗാനമാലപിച്ചു കുട്ടികളെ ആവേശത്തിലാക്കി.  ആശിഷ് എബ്രഹാം ചടങ്ങുകൾ നിയന്ത്രിച്ചു.

അടുത്ത ഓഡിഷൻ ബോറിവിലി മലയാളി സമാജം അങ്കണത്തിൽ ജൂലൈ 6 ന് നടക്കും. തുടർന്ന് ജൂലൈ 7 ഞായറാഴ്ച ഡോംബിവ്‌ലി ഹോളി ഏഞ്ചൽസിൽ വച്ച്  നടക്കുന്ന ഓഡിഷൻ റൗണ്ടിന്റെ  സമാപന പരിപാടിയിൽ പ്രത്യേകം രൂപ കൽപ്പന ചെയ്ത മുംബൈ ടാലെന്റ്സ്  ലോഗോയുടെ പ്രകാശന കർമ്മവും നടക്കും.   


  • Photo Credit : Participants of Mumbai Talents in Chembur
  • SNMS Secretary Salimkumar lighting the lamp. from left Ashish Abraham, Madhu Nambiar, Vinayan, Premlal and Ramachandran

   For more details : 8451923616

SATURDAY – 06 JULY 2019 From 4 pm to 6 pm – BORIVLI
VK Krishna Menon College, 462, Off Gorai Road, New MHB Colony, Borivali West, Mumbai


SUNDAY – 07 JULY 2019 From 4 pm to 6 pm – DOMBIVLI
Holy Angels High School,  Behind P & T Colony, Gandhi Nagar, Manpada , Dombivli East

LEAVE A REPLY

Please enter your comment!
Please enter your name here