നവി മുംബൈ മേഖലയിലെ കുരുന്നു പ്രതിഭകൾക്കായി ചെമ്പൂരിൽ നടന്ന ഓഡിഷൻ റൗണ്ടിന് തുടക്കമിട്ടത് അണുശക്തി നഗറിൽ നിന്നെത്തിയ ധൻവിൻ ജയചന്ദ്രനായിരുന്നു. മധുസൂധനൻ നായരുടെ ‘ബാലശാപങ്ങൾ’ എന്ന കവിതയാണ് ഈ എട്ടു വയസ്സുകാരൻ വേദിയിൽ അവതരിപ്പിച്ചത്. എട്ടു വരി കവിതക്കായി കാതോർത്തിരുന്നവർക്ക് മുന്നിൽ ഒരു മുഴുനീള കവിതയുടെ മികവുറ്റ ആലാപനമായിരുന്നു ദീപു എന്ന് വിളിക്കുന്ന ധൻവിൻ കാഴ്ച വച്ചത്. ഏകദേശം ഏഴു മിനിറ്റോളം നീണ്ട കവിത ഒറ്റശ്വാസത്തിൽ ചൊല്ലിയാണ് മുംബൈയിലെ പുതു തലമുറയുടെ പ്രതിനിധിയായി സദസ്സിനെയും വിധികർത്താക്കളെയും ഈ കൊച്ചു മിടുക്കൻ വിസ്മയിപ്പിച്ചത്. BARC യിൽ ജോലി ചെയ്യുന്ന ജയചന്ദ്രൻ- ബിന്ദു ദമ്പതികളുടെ മകനാണ് ദീപു.
ഖാർഘറിൽ നിന്നെത്തിയ നിവേദ്യ ബിജു, ഡെലീഷ്യ ജിതേഷ്, അനശ്വര നായർ, ശ്രീധർശൻ, സാഗരിക പിള്ള, ഖോപ്പർകർണയിൽ നിന്നുള്ള വൈഗ ഷൈജു കുമാർ, ന്യൂ പൻവേലിൽ താമസിക്കുന്ന വിസ്മയ പിള്ള, കാന്താ കോളനിയിൽ നിന്നെത്തിയ നൈനിക രാജേഷ്, ഡോംബിവ്‌ലിയിൽ നിന്ന് വന്ന തനുഷ് ദിൽരാജ് എന്നിവരും ഓഡിഷൻ റൗണ്ടിൽ പങ്കെടുത്തു. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് ഇവരെല്ലാം കാഴ്ച വച്ചത്. എട്ടു വരി കവിത ആലപിച്ചും ഇഷ്ട ഗാനങ്ങൾ പാടിയും മുംബൈ ടാലെന്റ്സ് ഓഡിഷൻ റൗണ്ടിനെ ആഘോഷമാക്കുകയായിരുന്നു നവി മുംബൈയിലെ കുട്ടി പ്രതിഭകളെല്ലാം .

അടുത്ത ഓഡിഷൻ ബോറിവിലി മലയാളി സമാജം അങ്കണത്തിൽ ജൂലൈ 6 ന് നടക്കും. തുടർന്ന് ജൂലൈ 7 ഞായറാഴ്ച ഡോംബിവ്‌ലി ഹോളി ഏഞ്ചൽസിൽ വച്ചും അരങ്ങേറും. പ്രത്യേകം രൂപ കൽപ്പന ചെയ്ത മുംബൈ ടാലെന്റ്സ് ലോഗോയുടെ പ്രകാശന കർമ്മം ഓഡിഷൻ റൗണ്ടിന്റെ സമാപന പരിപാടിയിൽ നിർവഹിക്കും.
Watch AMCHI MUMBAI every Sunday @ 7.30 am in KAIRALI TV for the mesmerizing performances of Mumbai’s wonder kids
For more details : 8451923616
SATURDAY – 06 JULY 2019 From 4 pm to 6 pm – BORIVLI
VK Krishna Menon College, 462, Off Gorai Road, New MHB Colony, Borivali West, Mumbai
SUNDAY – 07 JULY 2019 From 4 pm to 6 pm – DOMBIVLI
Holy Angels High School, Behind P & T Colony, Gandhi Nagar, Manpada , Dombivli East