മുംബൈ ടാലെന്റ്സ് ഓഡിഷൻ റൗണ്ടിൽ കാണികളെ കൈയിലെടുത്ത THANK YOU !!

0

ഖാർഘറിൽ നിന്നെത്തിയ മൂന്നര വയസ്സുകാരി ശ്രീയ ബിജു ഓഡിഷന് വന്ന സമയം മുതലേ അക്ഷമയായിരുന്നു. തന്റെ പേർ എപ്പോൾ വിളിക്കുമെന്ന പ്രതീക്ഷയിൽ ഇടക്കിടെ അവതാരകനെയും വിധികർത്താക്കളെയും മാതാ പിതാക്കളെയും മാറി മാറി നോക്കിയിരിക്കുകയായിരുന്നു ഈ കുട്ടി പ്രതിഭ. ചേച്ചി മാത്രമാണ് മുംബൈ ടാലെന്റ്‌സിൽ പേര് റജിസ്റ്റർ ചെയ്തതെങ്കിലും തനിക്കും വേദിയിൽ പാടണമെന്ന പിടി വാശിയോടെയാണത്രെ കക്ഷി വന്നിരിക്കുന്നത്. പാട്ടെല്ലാം കേട്ട് പഠിച്ചതാണ്. ചേച്ചിയുടെ സംഗീത ക്ലാസ്സിൽ അതിക്രമിച്ചു കയറി ഒരു കോണിലിരുന്നു ഹൃദിസ്ഥമാക്കിയതാണ് ഈണവും ഈരടികളുമെല്ലാം. (അത് കൊണ്ട് സംഗതി പോരെന്നും, ടെമ്പോ ഇല്ലെന്നൊന്നും ആരും കയറി പറഞ്ഞേക്കരുത്..!)

കാത്തിരിപ്പിന്റെ നിമിഷങ്ങൾ….

വേദിയിൽ ഓരോരുത്തരായി വന്നു പോകുമ്പോഴും ക്ഷമയോടെ കാത്തിരുന്നെങ്കിലും ഇടവേള കഴിഞ്ഞിട്ടും വിളിക്കാതായപ്പോഴും ആത്മവിശ്വാസം കൈവിടാതെ മുൻസീറ്റിൽ തന്നെ ഇരുപ്പുറപ്പിച്ചു. ഇടയ്ക്കിടെ അച്ഛനും അമ്മയ്ക്കും മൗനത്തിന്റെ ഭാഷയിൽ പാടണമെന്ന ആവശ്യം കൈമാറുന്നുണ്ടായിരുന്നു…. അങ്ങിനെയാണ് ടീ ബ്രേക്കിന് ശേഷം ഓഡിഷനിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി ശ്രീയക്കുട്ടി വേദിയിലെത്തുന്നത്. അതൊരു ഒന്നൊന്നര വരവായിരുന്നു. പാട്ടെല്ലാം പാടി തുടങ്ങിയതോടെ സദസ്സും നിശബ്ദമായി ….എട്ടു വരി പാട്ടിന്റെ അവസാനത്തിൽ സദസ്സിനൊരു നന്ദിയും പ്രകാശിപ്പിച്ചാണ് ഈ കൊച്ചു മിടുക്കി വേദി വിട്ടത്… ശ്രീയയുടെ പാട്ടു കേൾക്കണ്ടേ? …കൂടെ മുംബൈയിലെ പത്തു കുട്ടിപ്രതിഭകളും !! കാണാൻ മറക്കണ്ട Tune in Amchi Mumbai tomorrow…

Watch AMCHI MUMBAI on Sunday @ 7.30 am in KAIRALI TV

LEAVE A REPLY

Please enter your comment!
Please enter your name here