മുംബൈ മലയാളികളിൽ ജൂനിയർ വിഭാഗത്തിനായി വിഭാവനം ചെയ്ത മുംബൈ ടാലെന്റ്സ് ജൂനിയർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം ജൂലൈ 7 ന് ഡോംബിവ്‌ലിയിൽ വച്ച് നടക്കുന്ന കർട്ടൻ റൈസർ ചടങ്ങിൽ വച്ച് നടക്കും. ഇതിനായുള്ള ഒരുക്കത്തിലാണ് ഡോംബിവ്‌ലിയിലെ ഒരു പറ്റം കലാകാരികൾ. രാധിക പ്രേമാനന്ദൻ നായർ പ്രത്യേകം ചിട്ടപ്പെടുത്തിയ ചുവടുകൾക്കൊപ്പം വർണാഭമായ നൃത്ത പരിപാടിയിലൂടെയാകും വേദിയിൽ ലോഗോയുടെ പ്രകാശനം. തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയിൽ നിന്ന് വീണ് കിട്ടുന്ന സമയങ്ങളാണ് ചിത്ര മഹേഷ്, വൃന്ദ പിള്ള, രാജശ്രീ രാജൻ, ശ്വേതാ രമേശ്, ഡോ. തന്യ നായർ, നിത്യ നായർ എന്നീ യുവ പ്രതിഭകളുടെ പരിശീലന വേളകൾ.

ഷോയിലേക്കുള്ള ഓഡിഷന്റെ നവി മുംബൈ മേഖലയിലെ കുട്ടികൾക്കായുള്ള ആദ്യ ഘട്ടം ചെമ്പൂരിൽ പൂർത്തിയായി. ഇനി വെസ്റ്റേൺ മേഖലയിലെ കുട്ടികൾക്കായി ബോറിവിലിയിലും സെൻട്രൽ വിഭാഗത്തിലേക്കുള്ള ഓഡിഷൻ ഡോംബിവ്‌ലിയിലും ജൂലൈ 6, 7 തീയതികളിയായി നടക്കും. ജൂലൈ 7 ന് ഡോംബിവ്‌ലിയിൽ വച്ച് വൈകീട്ട് 4 മണി മുതൽ 6 മണി വരെ നടക്കുന്ന ഓഡിഷന് ശേഷം മുംബൈ ടാലെന്റ്സ് കർട്ടൻ റൈസറിനായി വേദിയൊരുങ്ങും. മുംബൈ ടാലെന്റ്സ് റിയാലിറ്റി ഷോയിലെ ഓഡിഷനിൽ പങ്കെടുത്ത കുട്ടികളെ വേദിയിൽ അനുമോദിക്കും.
- വിമാനമിറങ്ങിയ മഹാബലി – 2
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 15
- വരികൾക്കിടയിലൂടെ – (Rajan Kinattinkara) – 12
- സൈതാലിക്ക (Rajan Kinattinkara)
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 9
