ശിവസേനാ നേതാവും, ക്രിസ്ത്യൻ സമൂഹത്തിലെ മുതിർന്ന നേതാവുമായ പോളി ജേക്കബ് ക്രിസ്ത്യൻ കമ്മ്യൂണിറ്റി സെൽ പ്രസിഡന്റ് (കല്യാൺ ലോക്‌സഭ മണ്ഡലം ) നിയമിതനായി. കഴിഞ്ഞ നിരവധി വർഷങ്ങളായി ഈ മണ്ഡലത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്ന പോളി ജേക്കബ് തന്റെ പുതിയ ചുമതല സമൂഹത്തിന്റെ ക്ഷേമത്തിനായി കൂടുതല്‍ കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തമായാണ് കരുതുന്നതെന്ന് അഭിപ്രായപ്പെട്ടു.
അംബർനാഥ്, ഉല്ലാസനഗർ, കല്യാൺ ഈസ്റ്റ്, ഡോംബിവ്‌ലി, കല്യാൺ റൂറൽ, മുബ്രാ-കൽവാ തുടങ്ങി കല്യാൺ ലോകസഭയിലെ ആറ് നിയമസഭാ മണ്ഡലങ്ങൾ ഈ ചുമതലയിൽ ഉൾപ്പെടുന്നു .
ഡോംബിവ്‌ലി ഹോറിസൺ ഹാളിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, കല്യാൺ എം.പി. ശ്രീകാന്ത് ഷിൻഡെ, ജില്ലാ പ്രസിഡന്റ് ഗോപാൽ ലാൻഡ്ഗേ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. ചടങ്ങിൽ ശിവസേനയുടെ മുതിർന്ന നേതാക്കളും, സംസ്ഥാന മന്ത്രിമാരായ ഭാരത്‌സേത് ഗോഗാവലെ, എം.എൽ.എ.മാരായ രാജേഷ് മോർ, അംബർനാഥ്എം .എൽ.എ. ബാലാജി കിനിക്കർ തുടങ്ങിയവരും പങ്കെടുത്തു.
പുതിയ സ്ഥാനത്തേക്ക് തന്നിൽ വിശ്വാസം അർപ്പിച്ച ശിവസേനയിലെ മുതിർന്ന നേതാക്കളുടെ പ്രതീക്ഷക്കൊപ്പം പ്രവർത്തിക്കുമെന്ന് പോളി ജേക്കബ് പറഞ്ഞു. വരാനിരിക്കുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ ഈ ചുമതല പാർട്ടിക്ക് സഹായകരമാകുമെന്നും പൊളി പ്രത്യാശ പ്രകടിപ്പിച്ചു. പ്രദേശത്തെ ക്രിസ്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഉടനെ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.