മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള NBCC അക്ബർ ട്രാവൽസ് പുരസ്‌കാരം കൈരളി ടി വി മാനേജിങ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടവുമായ ജോൺ ബ്രിട്ടാസിന്. ജൂൺ 16ന് നവി മുംബൈ വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. മലയാള സിനിമാ ടെലിവിഷൻ മേഖലയിലെ പ്രതിഭകളായ മധു, ഇന്ദ്രൻസ്, ശ്രീധന്യ, സാജൻ സൂര്യ, ടിനി ടോം, നിമിഷ സജയൻ, ഗുഡ് നൈറ്റ് മോഹൻ, പ്രദീപ് നായർ, മഞ്ജു പിള്ള, മിഥുൻ രമേശ്, ഊർമിള ഉണ്ണി, നന്ദു പൊതുവാൾ, മിഥിൽരാജ് തുടങ്ങിയവരാണ് മറ്റു അവാർഡ് ജേതാക്കൾ.
ഉപ്പും മുളകും, ജാനു തമാശകൾ, അല്ല പിന്നെ എന്നീ കോമഡി സീരിയലുകളിലൂടെ ശ്രദ്ധേയരായ ബിജു സോപാനം, സാരംഗ്, ലിധിലാൽ , ജ്യോതിഷ്, ആശിഷ് എബ്രഹാം, നീതു മേനോൻ എന്നിവരെയും ചടങ്ങിൽ പുരസ്‌കാരം നൽകി അനുമോദിക്കും.
തുടർന്ന് നടക്കുന്ന സംഗീത ഹാസ്യ നൃത്ത പരിപാടികളിൽ സിനിമ ടെലിവിഷൻ മേഖലയിലെ കലാകാരന്മാർ പങ്കെടുക്കും. നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ പ്രത്യേക നൃത്ത പരിപാടികളും ചടങ്ങിന് മിഴിവേകും.
_________________________________
മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി
വിവാദങ്ങൾക്കൊടുവിൽ സുഡാനി മുംബൈയിലും
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും