മഹാനഗരത്തിൽ മലയാളത്തിന്റെ മധുരം പകർന്നാടി നിഷ്കളങ്കതയുടെ ശൈശവ ബാല്യങ്ങൾ

നിറഞ്ഞ സദസ്സം മുംബൈയിലെ കലാ സാംസ്കാരിക രാഷട്രീയ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിക്ക് മിഴിവേകി.

0

ആംചി മുംബൈ കൈരളി ടിവിക്കു വേണ്ടി അണിയിച്ചൊരുക്കുന്ന മുംബൈ ടാലന്റ്സ് എന്ന റിയാലിറ്റി ഷോയുടെ ഫൈനൽ മത്സരാർത്ഥികളെ കണ്ടെത്താനുള്ള മധ്യമേഖല ഒഡിഷൻ ഡോംബിവലിയിലെ ഹോളി എഞ്ചൽസ് സ്കൂളിൽ നടന്നു. നാലിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള 24 മത്സരാർത്ഥികൾ മാറ്റുരച്ച ഒഡിഷനിൽ മലയാളത്തിന്റെ അക്ഷര ശുദ്ധി പുതിയ തലമുറ കാത്തു സൂക്ഷിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായി.

മലയാളം അറിയില്ലെന്ന് അഭിമാനത്തോടെ അവകാശപ്പെട്ടിരുന്ന രക്ഷിതാക്കളുടെ കാലം മാറി. മലയാളത്തെ സ്നേഹിക്കുന്ന പുതിയ തലമുറ മഹാനഗരത്തിൽ ശ്രേഷ്ഠഭാഷക്ക് പുത്തൻ അധ്യായങ്ങൾ കുറിക്കുന്ന കാഴ്ചയ്ക്കാണ് മത്സരവേദി സാക്ഷ്യം വഹിച്ചത്.

അവതാരകയായി ഗോൾഡൻ വോയ്‌സ് ഗായിക അഞ്ജലി

ചിരിച്ചും കളിപറഞ്ഞും നിഷ്കളങ്കതയുടെ ശൈശവ ബാല്യങ്ങൾ വിധികർത്താക്കളുമായി സംവദിച്ചത് മത്സരത്തിന്റെ പിരിമുറുക്കം കുറയ്ക്കാൻ ഉപകരിച്ചു. ഓർമ്മകളിൽ ഊളിയിട്ട് മനപാഠമാക്കിയ സിനിമാ ഗാനങ്ങളും കാവ്യശകലങ്ങളും സഭാ കമ്പമില്ലാതെ കുട്ടികൾ ചൊല്ലിയപ്പോൾ അന്തിമ വിധിക്കു വിജയിച്ചത് ഭാഷയായിരുന്നു. അനുഭവിച്ചത് മലയാളത്തിന്റെ മധുരമായിരുന്നു.

ഓണ പ്രോഗ്രാമുകളിലും വാർഷിക ആഘോഷങ്ങളിലും മാത്രം തളയ്ക്കപ്പെട്ട ഈ കുരുന്നുകളുടെ പ്രതിഭ ഇത്തരം വിശാലമായ ഒരു വേദിയിൽ എത്തി നിൽക്കുമ്പോൾ ജയപരാജയങ്ങൾക്ക് പ്രസക്തിയില്ല .

പഠിച്ചതൊക്കെയും തുരുമ്പെടുക്കുന്ന പ്രവാസിയുടെ നിയോഗം പ്രവാസ ജീവിതത്തിലെ പതിവുകാഴ്ചകളാണ്

സാധാരണ മുംബൈയിലെ കുട്ടികൾ ഒരു വേദിയിൽ അവരുടെ സർഗ്ഗ വാസന പ്രകടിപ്പിക്കാൻ അവസരം കിട്ടുന്നത് പത്ത് വയസ്സോടെയാണ്.. രണ്ട് വർഷം അത് തുടരും പിന്നെ SSC.. അത് കഴിഞ്ഞാൽ എൻട്രൻസ് കോച്ചിംഗ് ക്ലാസ് …. എല്ലാറ്റിനും ഫുൾ സ്റ്റോപ്പ് . പഠിച്ചതൊക്കെയും തുരുമ്പെടുക്കുന്ന പ്രവാസിയുടെ നിയോഗം. പ്രവാസത്തിന്റെ ഈ പതിവുകാഴ്ചകളെ ദിശമാറി തെളിച്ച് പുതുതലമുറയുടെ സർഗ്ഗചേതനകൾക്ക് വെള്ളവും വളവും നൽകുന്ന ആംചി മുംബൈയും കൈരളി ടിവിയും എന്നും ഇത്തരം ഉദ്യമങ്ങളെ സ്പോൺസർ ചെയ്യുന്ന വിവിധ മേഖലകളിലുള്ള സഹൃദയ മനസ്സുകളും അഭിനന്ദനം അർഹിക്കുന്നു.


Read More >>>>


ഒഡിഷനോടനുബന്ധിച്ച് നടന്ന മുംബൈ ടാലന്റ്സിന്റെ ലോഗോ പ്രകാശനം മറ്റൊരു കൗതുക കാഴ്ചയായി. രാധികാ പ്രേമാനന്ദൻനായർ ചിട്ടപ്പെടുത്തിയ നൃത്തരൂപത്തിന് മുംബൈ നർത്തകിമാരായ ചിത്ര മഹേഷ്, വൃന്ദ പിള്ള, രാജശ്രീ രാജൻ ,ശ്വേത രമേഷ് , താനിയ നായർ , നിത്യ നായർ തുടങ്ങിയവർ ചുവടുകൾ വച്ചു .. മൈക്കിലൂടെ ഒഴുകിയെത്തിയ യദുവംശ യാമിനി എന്ന ഗാനത്തിനൊപ്പിച്ച് കണ്ണും കയ്യും മെയ്യും ചുവടുകൾക്കൊപ്പിച്ച് വേദിയിൽ വൃന്ദാവന ഭംഗി തീർത്തപ്പോൾ അനുഭവങ്ങളെ അനശ്വരമാക്കുന്ന ദൃശ്യാനുഭവമായി.

സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 60 കലാകാരൻമാരുടെ ശബ്ദം ഒറ്റ ശ്വാസത്തിൽ അനുകരിച്ചാണ് മുംബൈയുടെ സ്വന്തം മിമിക്രി കലാകാരൻ സദസ്സിന്റെ കയ്യടി നേടിയത്.

നൃത്തത്തിന്റെ അവസാന ചുവടുകളിൽ മുംബൈ ടാലന്റ്സിനു വേണ്ടി നാണപ്പൻ മഞ്ഞപ്ര എഴുതി വിനയൻ കളത്തുർ ചിട്ടപ്പെടുത്തിയ അവതരണ ഗാനവും അതിനോടനുബന്ധിച്ച് മുംബൈ ടാലന്റ്സിന്റ ലോഗോ പ്രകാശനവും നടന്നു.

നൃത്തചുവടുകളുമായി ലോഗോ പ്രകാശനം ദൃശ്യാ വിരുന്നൊരുക്കി

പരിപാടിയുടെ മറ്റൊരാകർഷണമായി പ്രോഗ്രാം അവതാരകനും ടി വി ഷോകളിലൂടെ സുപരിചിതനായ ആശിഷ് എബ്രഹാമിന്റെ മിമിക്രിയും നടന്നു. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 60 കലാകാരൻമാരുടെ ശബ്ദം ഒറ്റ ശ്വാസത്തിൽ അനുകരിച്ച് സദസ്സിന്റെ കയ്യടി നേടി.

ആശിഷ് എബ്രഹാമിന്റെ മിമിക്രി

നിറഞ്ഞ സദസ്സം മുംബൈയിലെ കലാ സാംസ്കാരിക രാഷട്രീയ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിക്ക് മിഴിവേകി.

  • രാജൻ കിണറ്റിങ്കര

Watch AMCHI MUMBAI this SUNDAY @ 7.30 AM in KAIRALI TV for the highlights of Western sector Audition held at Borivili Malayali Samajam.

LEAVE A REPLY

Please enter your comment!
Please enter your name here