തനുഷ്‌ ദിൽരാജിന് വൈൽഡ് കാർഡ് എൻട്രി

0

ആംചി മുംബൈ സംഘടിപ്പിച്ച മുംബൈ ടാലെന്റ്സ് ഓഡിഷനെത്തിയ കുട്ടി പ്രതിഭകളിലെ കുസൃതി കുടുക്കയാണ് തനുഷ്‌ ദിൽരാജ് എന്ന 5 വയസ്സുകാരൻ. തനുഷിനാണ് വിധികർത്താക്കളുടെ മാർക്കിനോടൊപ്പം ലഭിച്ച സോഷ്യൽ മീഡിയ പോയിന്റ് കൂട്ടി ചേർത്തപ്പോൾ മുംബൈ ടാലെന്റ്സിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയുടെ ഭാഗ്യം ലഭിക്കുന്നത്.

നിസ്സാര മാർക്കിന് പിന്തള്ളപ്പെട്ട ഈ കൊച്ചു മിടുക്കനെ പരിഗണിക്കുവാൻ നിമിത്തമായത് മുംബൈ ടാലെന്റ്സ് സംഘടിപ്പിച്ച Photo Contest ആയിരുന്നു. ഈ മത്സരത്തിലേക്ക് ലഭിച്ച ആദ്യ എൻട്രിയിയാണ് (9th July 2019 at 15.00 hrs.) ദിൽരാജിനെ തുണച്ചത്. ഇതിലൂടെ ലഭ്യമായ പ്രത്യേക പോയിന്റുകളും വിധികർത്താക്കളുടെ മാർക്കും കൂടി കണക്കിലെടുത്താണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ തനുഷ്‌ ദിൽരാജ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് . ദിൽരാജിന്റെ സമൂഹ മാധ്യമങ്ങളിലെ സജീവ പങ്കാളിത്തവും ശ്ലാഘനീയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here