ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും

ഉള്ളടക്കത്തിൽ സുതാര്യതയും ഉപയോക്താക്കളുടെ സ്വകാര്യതയും കാത്തു സൂക്ഷിച്ചു മുംബൈയിലെ വാർത്തകളും വിശേഷങ്ങളും തത്സമയം അറിയാനും സംവദിക്കാനും ആംചി മുംബൈ ന്യൂസ് പോർട്ടൽ

0

മുംബൈയിലെ വാർത്തകളും വിശേഷങ്ങളും തത്സമയം അറിയാനും സംവദിക്കാനും ആംചി മുംബൈ ന്യൂസ് പോർട്ടൽ സംവിധാനമൊരുക്കുന്നു. മുംബൈ മലയാളികളെയും, സംഘടനകളെയും സംബന്ധിക്കുന്ന വാർത്തകൾക്കായിരിക്കും മുൻ‌തൂക്കം നഗരത്തിലെ 30 ലക്ഷത്തോളം വരുന്ന മലയാളി സമൂഹത്തിന്റെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടാനും, കലാസംകാരിക പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുവാനുമുള്ള വേദി കൂടിയായിരിക്കും നൂതന സാങ്കേതിക സംവിധാനങ്ങളോടെ തയ്യാറാകുന്ന ന്യൂസ് പോർട്ടൽ. പോർട്ടലിന്റെ പരീക്ഷണ പതിപ്പ് ഓൺലൈനിൽ ലഭ്യമാണ്. കൂടുതൽ ഉപയോക്ത സൗഹൃദമായ രീതിയിൽ അവസാന മിനുക്കു പണിയിലാണ് പോർട്ടലിന്റെ സാങ്കേതിക വിഭാഗം.

കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ, വ്യവസായ വിനിമയങ്ങൾ, ചർച്ചകൾ, സാഹിത്യ സൃഷ്ടികൾ, വിശകലനങ്ങൾ, സിനിമാ ടെലിവിഷൻ വിനോദ പരിപാടികൾ തുടങ്ങിയവ മഹാനഗരത്തിലെ മലയാളികൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കി കൂടുതൽ ക്രിയാത്മകമായ ഇടപെടലുകളാണ് പോർട്ടൽ ലക്‌ഷ്യം വയ്ക്കുന്നത്. ഉള്ളടക്കത്തിൽ സുതാര്യതയും ഉപയോക്താക്കളുടെ സ്വകാര്യതയും കാത്തു സൂക്ഷിച്ചു കൊണ്ടായിരിക്കും പോർട്ടൽ എഡിറ്റോറിയൽ ടീമും ടെക്നിക്കൽ ടീമും പ്രവർത്തിക്കുക.

SUBSCRIBE FOR FREE
Press ALLOW when asked for subscription or enable the Bell in the rigt corner of the bottom  (see the arrow) of web portal for regular updates.

______________________________________
ഖാർഘറിനെ നശിപ്പിക്കുന്നതാര്?
വിവാദങ്ങൾക്കൊടുവിൽ സുഡാനി മുംബൈയിലും
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
മുംബൈയിലും ചക്കയ്ക്ക് ഗമ കൂടി !!

 

LEAVE A REPLY

Please enter your comment!
Please enter your name here