ആംചി മുംബൈ ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ ആദ്യ സീസണിലെ ജനപ്രിയ റൗണ്ടായിരുന്നു നാടൻ പാട്ടുകൾ കോർത്തിണക്കിയ മത്സരവേദി. പ്രായഭേദമന്യേ സംഘടിപ്പിച്ച മത്സരത്തിലെ പ്രകടനങ്ങൾ എല്ലാം തന്നെ യൂട്യൂബിൽ ഇതിനകം തരംഗമായിക്കഴിഞ്ഞു. താവം ഗ്രാമവേദിയുടെ പരിശീലനവും പശ്ചാത്തല മേളവും കൂടിയായപ്പോൾ മുംബൈയിലെ യുവ ഗായകരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് കാഴ്ച വച്ചത്. ലോകമെമ്പാടുമുള്ള മലയാളികൾ സമൂഹ മാധ്യമങ്ങളിലൂടെ വലിയ വരവേൽപ്പാണ് ഈ പാട്ടുകൾക്കെല്ലാം നൽകി വരുന്നത്.
മുംബൈയിലെ പ്രതിഭകൾക്കായി വിഭാവനം ചെയ്ത നാടൻ പാട്ടു റൗണ്ടിന്റെ കൊട്ടിക്കലാശമായി താവം ഗ്രാമവേദി അവതരിപ്പിച്ച നാടൻ പാട്ടും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കയാണ്.
മുംബൈയിൽ ജനിച്ചു വളർന്ന് പാഠ്യവിഷയമല്ലാത്ത ഭാഷയിലുള്ള പാട്ടുകൾ കേട്ട് പഠിച്ചാണ് മിക്ക മത്സരാർഥികളും മത്സരവേദിയെ വിസ്മയിപ്പിച്ചത്