വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

1) ജയ് ശ്രീറാം വിളിപ്പിച്ച് ആക്രമണം : പ്രധാനമന്ത്രിക്ക് സിനിമാ പ്രവർത്തകരടക്കം 49 പേർ ഒപ്പിട്ട കത്ത്:

130 കോടി ജനങ്ങളിൽ 49 പേർക്ക് മാത്രമാണ് എതിർപ്പുള്ളത് എന്നതിനാൽ കത്ത് തള്ളിക്കളയുന്നു

2) നമ്മുടെ എം എൽ എ മാർ പാറപോലെ ഉറച്ച് നിന്നു : അമിത് ഷായോട് യെദ്യൂരപ്പ

പാറപോലെ ഉറച്ച വാഗ്ദാനങ്ങൾക്ക് പുറകിൽ.

3) കേരളത്തിൽ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കും: കടകംപള്ളി സുരേന്ദ്രൻ

അതെ, മഴക്കാലം കഴിയും മുമ്പ് നമ്മുടെ റോഡുകളിലൂടെ യാത്ര ചെയ്ത് അവർ തുടക്കം കുറിക്കട്ടെ

4) 251 മീറ്റർ ഉയരം, അയോധ്യയിൽ ഉയരുന്നത് രാജ്യത്തെ ഏറ്റവും വലിയ രാമ പ്രതിമ

കാക്കകൾ 251 മീറ്റർ ഉയരത്തിൽ പറക്കാനുള്ള പ്രാക്ടീസിലാണ്,.

5) ഇനി ഓപ്പറേഷൻ താമര മധ്യപ്രദേശിലും രാജസ്ഥാനിലും, ആശങ്കയോടെ കോൺഗ്രസ്.

ഡൽഹിയിലും മുംബൈയിലും റിസോർട്ടുകളിൽ മാസങ്ങളോളം താമസിക്കാൻ താൽപര്യമുള്ള വിമത എം എൽ എ മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here