കനത്ത മഴ; മുംബൈയിലും കൊങ്കൺ മേഖലകളിലും അതീവ ജാഗ്രതാ നിർദ്ദേശം

കനത്ത മഴ ഇന്ന് രാത്രി വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

0

മുബൈയിൽ വീണ്ടും മഴ കനത്തത്തോടെ ജനജീവിതം ദുസ്സഹമായി.  ശക്തമായ  മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ദാദർ, കുർള,  സയണ്‍,  മാട്ടുംഗ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം നേരിട്ടു. കനത്ത മഴയിൽ  മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള പതിനേഴോളം സർവീസുകൾ സമീപത്തെ വിമാനത്താവളത്തിലേക്ക്  വഴി തിരിച്ചു വിടേണ്ടി വന്നതായി എയർപോർട്ട് അധികൃതർ അറിയിച്ചു. പല സർവീസുകളും  തടസ്സപ്പെട്ടു.  മറ്റു സർവ്വീസുകൾ ഒരു മണിക്കൂർ വൈകി.

കുർള താനെ റൂട്ടിൽ കല്യാണിൽ നിന്നും കർജത്ത്  വരെയുള്ള ലോക്കൽ ട്രെയിൻ സർവീസ് അനശ്ചിതത്തിലായി.  പൂനെ, മുംബൈ, താനെ, പാൽഘർ എന്നിവടങ്ങളിൽ  കനത്ത മഴ ഇന്ന് രാത്രി വരെ തുടരുമെന്നാണ്  കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മുംബൈ സബർബ്, ജൂഹു താര റോഡ്, ജോഗേശ്വരി വിക്രോളി ലിങ്ക് റോഡ്, എസ് വി റോഡ്, വെസ്റ്റേൺ എക്സ്പ്രസ്സ് ഹൈവേ എന്നീ ഗതാഗത പാതകളിലുടെ യാത്ര ചെയ്തവരും വെള്ളക്കെട്ടിൽ വലഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here