വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

1) എം.പി. മാരുടെ മൈക്കുകളിൽ പുക, രാജ്യസഭ 15 മിനുട്ട് നിർത്തിവച്ചു

തീപ്പൊരി പ്രസംഗം നടത്തിയിരിക്കും.

2) ഇന്ത്യ കടുവകൾക്ക് സുരക്ഷിതമായ വാസസ്ഥലമെന്ന് മോദി

ഇരുപത്തഞ്ചോളം കടുവകൾ ഒപ്പിട്ട കത്തിലാണ് ഇന്ത്യയെ കുറിച്ചുള്ള പരാമ

3) പശുക്കൾ ഹിന്ദുക്കൾ, ചത്താൽ കുഴിച്ചിടരുതെന്ന് ഉത്തർപ്രദേശിലെ ബി..ജെ.പി നേതാവ്

അതെ, പശുവിന്റെ കഴുത്തിൽ കയറിടരുത്, പകരം ശരീരത്തിന് കുറുകെ പൂണൂൽ പോലെ വേണം കയറിടാൻ

4) ജനങ്ങളിൽ നിന്നും നേരിട്ട് പരാതി കേൾക്കാൻ ബഹ്റയുടെ പര്യടനം.

പോലീസിനെ കണ്ട് ആരും ഓടരുത്, പരിഹാരം ഹോം ഡെലിവറി ആണ്

5) വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കർണ്ണാടകയിൽ വിമതരടക്കം മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം

മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ വീണ്ടും വിമതരാകാം, റിസോർട്ടിൽ പോകാം. അല്ല പിന്നെ.

6 ) സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവിൽ പങ്കെടുക്കാതെ കാനം എറണാകുളത്തു നിന്ന് മടങ്ങി

പാർട്ടി സെക്രട്ടറി തന്നെ വിമതനായോ ?

7 ) മെഡിറ്റേറ്റ് എന്ന് മോദി പറഞ്ഞു, ട്രംപ് കേട്ടത് മീഡിയേറ്റ്; വ്യാഖ്യാനവുമായി സൽമാൻ ഖുർഷിദ്

അമീർ എന്ന് മോദി പറഞ്ഞു, ട്രംപ് കേട്ടത് കാശ്മീർ

8 ) 9000 കോടിയുടെ ബാധ്യത, അനിൽ അംബാനിയുടെ ഒരു കമ്പനികൂടി bankrupt

പണക്കാരന് ബാധ്യത വന്നാൽ bankrupt ആയി . പാവപ്പെട്ടവന് ബാധ്യതവന്നാൽ കുത്തുപാളയെടുത്തു

9 ) രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്താമെന്നു പറഞ്ഞ് തട്ടിപ്പ്, അസിസ്റ്റന്റ് കോച്ച് അറസ്റ്റിൽ

രഞ്ജിട്രോഫി ഫുട്ബാളല്ല ക്രിക്കറ്റാണെന്ന് മനസ്സിലായപ്പോഴാവും പരാതി നൽകിയത്

10 ) പെണ്ണുകിട്ടാനില്ല, വധുവിനെ തേടി കേരളത്തിലെ ചെറുപ്പക്കാർ അന്യ സംസ്ഥാനങ്ങളിലേക്ക്: മാതൃഭൂമി വാർത്ത

രണ്ടു കൂട്ടർക്കും തമ്മിൽതമ്മിൽ പറയുന്ന ഭാഷ മനസ്സിലാവരുത്, അതിലും വലിയൊരു പൊരുത്തമില്ല

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here