മഹാരാഷ്ട്ര – നിയമസഭയിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ ഏക മലയാളിയും സെക്രട്ടറിയുമായ ജോ ജോ തോമസ് ഇടം പിടിച്ചു. ഡോംബിവല്ലി (143) നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുവാനാണ് സാദ്ധ്യത തെളിഞ്ഞിരിക്കുന്നത്. കല്യാണിൽ 8 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് ജനവിധി നേടുന്നവരിൽ നിന്ന് കോൺഗ്രസ് നേത്യത്വം ആശയ വിനിമയം നടത്തിയാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അമ്മ (ഓൾ മുംബെ മലയാളി അസോസിയേഷൻ) പ്രസിഡന്റ് എന്ന നിലയിൽ ജോജോ തോമസ് മലയാളികളുടെ ഇടയിൽ സുപരിചിതനാണ് . സീറ്റു ലഭിക്കുകയാണെങ്കിൽ 40 വർഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഒരു മലയാളിക്ക് ലഭിക്കുന്ന അവസരമായിരിക്കുമിത്. മലയാളികളുടെ സാമൂഹ്യ രാഷ്ട്രിയ വിഷയങ്ങളിലും ട്രയിൻയാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, ഡോംബിവല്ലിയിൽ ഒരു മലയാളി പെൺകുട്ടി കൂട്ട ബലാൽസംഗം ചെയ്യപ്പെട്ട വിഷയത്തി ൽ നീതി ലഭിക്കുവാനും ജോജോ തോമസ് ഇടപ്പെട്ടിട്ടുണ്ട്. കേരളാ പൈത്രകോൽസവം, ഭികരാക്രമണത്തിൽ മരിച്ചവർക്കു വേണ്ടി സി .എസ്.ടി സ്റ്റേഷനിൽ ഒരുക്കിയ ഓണ പൂക്കളം, മറാഠി -മലയാളി സംഗമോസവമായ” “എത്തിനിക് ഫെസ്റ്റ് ” തുടങ്ങിയ പരിപാടികൾ ജോജോ തോമസ് നേതൃത്വം നൽകുന്ന ” അമ്മ” സംഘടന നടത്തിയ പരിപാടികളാണ്.
സ്കൂളിൽ പഠനകാല൦ മുതൽ കെ.എസ്.യു വിന്റെ സജീവപ്രവർത്തകനായിരുന്ന ജോജോതോമസ് യൂനിറ്റ് ജനറല്‍ സെക്രട്ടറി, പയ്യന്നൂർ കോളേജ് യൂണിറ്റു പ്രസിഡൻറ് ,യൂണിയൻ ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇരുപത്തിമൂന്നാമത്തെ വയസിൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം വാർഡു കോൺഗ്രസ് കമ്മറ്റി പ്രസിഡൻറ്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് താഴെക്കിടയിൽ തുടങ്ങിയ പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനു ഗുണം ചെയ്യും, എല്ലാ പാർട്ടികളും മലയാളികൾക്ക് അവസരം നൽകണമെന്നും സീറ്റ് ലഭിച്ചാൽ എല്ലാവരോടും ആലോചിച്ച് തീരുമാനം എടുക്കുമെന്നും അലയൻസ് ചർച്ചകൾ സജീവമായതിനാൽ കൂടുതെ’ലൊന്നും പറയുന്നില്ലന്നും ജോ ജോ തോമസ് അറിയിച്ചു.