മുതലെടുക്കണേണാ സജീ !!

നല്ല നടനുള്ള മുംബൈ തരംഗിണി അവാർഡ് ഷെയിൻ നിഗം സ്വന്തമാക്കി

0

” ഞാനേ അങ്ങോട്ട് നോക്കി നിക്കാ .. നീ ജസ്റ്റൊന്നു ചേട്ടാന്ന് വിളിച്ചേ”
തേങ്ങാ പൂളും ശർക്കരയും ചവച്ച് കൊച്ചി സ്ലാങ്ങിൽ സൗബിൻ അഭിനയിച്ചു തകർക്കുമ്പോൾ പുറകിൽ വൈഡ് ഷോട്ടിൽ കട്ടിലിൽ കിടക്കുന്ന യുവ നടന്റെ ദൃശ്യം…..

അല്പ നേരത്തെ അലസമായ മൗനത്തിന് ശേഷം അതിഭാവുകത്വമൊന്നുമില്ലാത്ത ചോദ്യം “മുതലെടുക്കണേണാ സജീ !!” മുതിർന്ന നടന്മാരെയെല്ലാം നിഷ്പ്രഭമാക്കിയ സ്വാഭാവിക പ്രകടനത്തിൽ അക്ഷരാർഥത്തിൽ തീയേറ്റർ ഇളകി മറിയുകയായിരുന്നു. റിയലിസ്റ്റിക് അഭിനയത്തിന്റെ പുതിയ മുഖങ്ങൾക്കൊപ്പം കൂട്ടി ചേർക്കാനൊരു പുതു മുഖം. മലയാള സിനിമയ്ക്ക് മറ്റൊരു വാഗ്ദാനമായി മാറുകയായിരുന്നു ഈ യുവ നടൻ. പേര് ഷെയിൻ നിഗം. മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്‌സിലെ ശ്രദ്ധേയമായ സീനിൽ കൈയ്യടി നേടിയത് ഈ കൊച്ചിക്കാരൻ പയ്യൻ തന്നെയായിരുന്നു.

ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷെയിന്‍ നിഗം നായകനായി അഭിനയിച്ച ചിത്രമാണ് ഇഷ്ക്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത സിനിമയുടെ നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനിലാണ് ഷെയിന്‍ നിഗമെത്തിയത്.

മലയാള സിനിമയിൽ ഇന്ന് വളരെ തിരക്കുള്ള ഒരു യുവനടനാണ് ഷെയിൻ നിഗം. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഷെയിൻ നിഗത്തിന്റെ നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിന് തയ്യാറെടുക്കുന്നത്. അഭിനയത്തോടൊപ്പം ഡാൻസും സംഗീതവും കൈകാര്യം ചെയ്യുന്ന ഷെയിൻ നിഗത്തിന് സിനിമയിൽ പാടാനും ആഗ്രഹമുണ്ട്.

മുംബൈ മലയാളിയായിരുന്ന അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയുടെ മകനാണ് ഷെയിൻ നിഗം. തരംഗിണി പ്രഖ്യാപിച്ച ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റു വാങ്ങുവാൻ ഷെയിൻ നിഗം മുംബൈയിലെത്തുമ്പോൾ മറ്റൊരു ചരിത്ര മുഹൂർത്തമാകും.

സെപ്റ്റംബർ 1 ഞായറാഴ്ച വൈകീട്ട് മുളുണ്ട് കാളിദാസ് ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും തരംഗിണി ചലച്ചിത്ര ടെലിവിഷൻ പുരസ്‌കാര ദാന ചടങ്ങ് .

THARAMGINI AWARD NIGHT
Venue : Kalidasa Natya Mandir (Airconditioned)
Date : September 1, 2019 from 6 pm onwards

LEAVE A REPLY

Please enter your comment!
Please enter your name here