പുണെയിൽ മലയാളി യുവാവിനും സുഹൃത്തിനും ദാരുണ അന്ത്യം

കനത്ത മഴ കാരണം തിരച്ചിൽ നടത്തുവാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് പോലീസ് അറിയിച്ചത്.

0

പുണെ വഡ്ഗാവ്ശേരിയിൽ താമസിക്കുന്ന മലയാളി യുവാവ് വൈശാഖ് നമ്പ്യാരും (40 വയസ്സ്) കൂട്ടുകാരനുമാണ് കൊയിന ഡാമിനടുത്ത് കാറപകടത്തിൽപെട്ടു ദാരുണമായി മരണപ്പെട്ടത്. വൈശാഖിന്റെ ഭാര്യയും രണ്ടു മക്കളും ന്യൂയോർക്കിലാണ്. കമ്പനി ആവശ്യത്തിനായി ഇന്ത്യയിലെത്തിയ വൈശാഖ് നമ്പ്യാർ ഇന്നലെ ശനിയാഴ്ചയാണ് വഡ്ഗാവ്ശേരിയിലെ കൂട്ടുകാരനുമൊത്ത് കൊയ്‌ന അണക്കെട്ട് പരിസരത്തേക്ക് പോയത്.

കൊയിന അണക്കെട്ടിന്റെ അടുത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ രാത്രി ഏകദേശം 11 മണിയോടെ റോഡിനോട് ചേർന്ന ആഴമുള്ള കൊക്കയിലേക്ക് കാർ മറഞ്ഞാണ് അപകടമുണ്ടായതെന്നാണ് പോലീസ് നിഗമനം. കാറിൽ വൈശാഖും സുഹൃത്തുമുണ്ടായിരുന്നു. കൂട്ടുകാരന്റെ മൃതദേഹവും തകർന്ന കാറും കണ്ടെത്താനായെങ്കിലും വൈശാഖിന്റെ യാതൊരു വിവരവും ഇതുവരേയും ലഭിച്ചിട്ടില്ല.

സംഭവമറിഞ്ഞ ബന്ധുക്കൾ രാത്രി പത്തു മണിയോടെ സംഭവസ്ഥലത്തെത്തി പോലീസുമായി ബന്ധപ്പെട്ടു. കനത്ത മഴ കാരണം തിരച്ചിൽ നടത്തുവാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് പോലീസ് അറിയിച്ചത്. നാളെ നേരം വെളുക്കുമ്പോൾ തിരച്ചിൽ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here