കഴിഞ്ഞ അസംബ്‌ളി തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് 141 സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നതാണെന്നും എന്നാൽ 151 സീറ്റുകൾ വേണമെന്ന പിടിവാശി മൂലമാണ് മന്ത്രിസഭക്ക് പുറത്തു നിന്ന് പിന്തുണ നൽകേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അല്ലായിരുന്നെങ്കിൽ ശിവ സേനക്ക് കൂടുതൽ സീറ്റുകൾ കിട്ടുമായിരുന്നുവെന്നും ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി കസേരയിൽ ഇരിക്കേണ്ട ആളായിരുന്നുവെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ലോകമത് സംഘടിപ്പിച്ച മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ പുരസ്‌കാര ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രിയുമായി ശിവസേന എം.പി.യും പത്രപ്രവർത്തകനുമായ സഞ്ജയ് റാവുത് പൊതു വേദിയിൽ നടത്തിയ സംവാദത്തിലാണ് രസകരമായ മറുപടിയുമായി മുഖ്യമന്ത്രി കൈയ്യടി നേടിയത്.
ശിവസേനയെ പോലെ റിമോട്ട് കണ്ട്രോൾ സിസ്റ്റം ബി ജെ പിയിൽ ഇല്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
ആരാണ് മഹാരാഷ്ട്ര സർക്കാരിന്റെ റിമോട്ട് കണ്ട്രോൾ എന്ന ചോദ്യത്തിന് ഇത് ശിവസേനയല്ലെന്നും തന്റെ ഭരണ കാര്യങ്ങളിൽ നരേന്ദ്ര മോദിയോ അമിത് ഷായോ ഇടപെടാറില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു
വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിക്കുന്ന ചടങ്ങിൽ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍,, അക്ഷയ് കുമാർ, കരീന കപൂർ, ഡോ ഡി വൈ പാട്ടീൽ, സൊനാലി കുൽക്കർണി, തുടങ്ങി നിരവധി പ്രമുഖർക്ക് പുരസ്‌കാരങ്ങൾ നൽകി.
പ്രകാശ് ജാവേദ്ക്കർ, പൃഥ്വിരാജ് ചൗഹാൻ, വിജയ് ദർദാ, ഡോ രാജേന്ദ്ര ബാഡ്‌വേ, വിക്രം ഷ്‌റോഫ്, രാജ് നായിക്, അനു മാലിക്, ജ്വല്ലറി വ്യവസായ രംഗത്തെ പ്രമുഖരായ സുനിൽ കുമാർ, സുധീഷ് കുമാർ തുടങ്ങി നിരവധി പേർ വിശിഷ്ടാതിഥികൾ ആയിരുന്നു.
ചലച്ചിത്ര താരങ്ങളായ ഗുൽഷൻ ഗ്രോവർ, നിവേദിത സറാഫ് , ടെലിവിഷൻ രംഗത്തു നിന്ന് രാഹുൽ ജോഷി, പരസ്യ മേഖലയിൽ നിന്നും മുരളി മാട്ടുമ്മൽ, തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
__________________________________________
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി
ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും
സംഗീതത്തെ ജനകീയമാക്കുന്നതിൽ സോഷ്യൽ മീഡിയകളുടെ പങ്ക് വലുതാണെന്ന് പണ്ഡിറ്റ് രമേശ് നാരായണൻ