വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

1) കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിൽ വന്നപ്പോൾ അമ്മ വഴക്കു പറഞ്ഞു : മോദി

വഴക്കു പറയരുതായിരുന്നു മുതലക്കുഞ്ഞിനെ, അതൊരു മിണ്ടാപ്രാണിയല്ലേ ?

2) ഇന്ത്യ വികസ്വര രാഷ്ട്രമല്ല, വികസിച്ചു കഴിഞ്ഞു: ട്രംപ്

വെറുതെയാ, മഴക്കാലമായതുകൊണ്ട് ഒന്ന് ചീർത്തപോലെ തോന്നുന്നതാ

3) റൺവേയിൽ തെരുവ് പട്ടികൾ, ഗോവ എയർപോർട്ടിൽ വിമാനം ഇറക്കാനായില്ല

ഹോൺ ഉണ്ടായിരുന്നെങ്കിൽ പേടിപ്പിച്ച് ഓടിക്കാമായിരുന്നു

4) ചന്ദ്രയാൻ ഭൂമിയുടെ ഭ്രമണപഥം വിട്ടു

വിട്ടുപോയത് നന്നായി, എത്ര കറങ്ങിയിട്ടും ഒരു ലൈക്കും കമന്റും ഇല്ലാച്ചാൽ ?
  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here