സംഗീതത്തെ ജനകീയമാക്കുന്നത് സോഷ്യൽ മീഡിയകളാണെന്ന് പണ്ഡിറ്റ് രമേശ് നാരായണൻ

സമൂഹ മാധ്യമങ്ങൾ വഴി സംഗീതത്തിന് കൂടുതൽ പ്രചാരം ലഭിക്കുണ്ടെന്നും പാട്ടുകളെ ജനകീയമാക്കുന്നതിൽ യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും രമേശ് നാരായണൻ

0

സംഗീതത്തെ ജനകീയവത്കരിക്കുന്നതിൽ സമൂഹ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് പണ്ഡിറ്റ് രമേശ് നാരായണൻ. മുംബൈയിൽ എസ് എൻ ഡി പി അന്റോപ് ഹിൽ ശാഖയുടെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രശസ്ത ഹിന്ദുസ്ഥാനി – കർണാട്ടിക് സംഗീതജ്ഞനും സിനിമ സംഗീത സംവിധായകനുമായ രമേശ് നാരായണൻ.

നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗം പലപ്പോഴും സംഗീതത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും ഇതിന്റെ പരിമിതികൾ മറി കടന്ന് മികവോടെ പ്രയോജനപ്പെടുത്തുന്നവരും ഈ മേഖലയിൽ ഉണ്ടെന്നാണ് ആംചി മുംബൈയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിൽ രമേശ് നാരായണൻ അഭിപ്രായപ്പെട്ടത്. സമൂഹ മാധ്യമങ്ങൾ വഴി സംഗീതത്തിന് കൂടുതൽ പ്രചാരം ലഭിക്കുണ്ടെന്നും പാട്ടുകളെ ജനകീയമാക്കുന്നതിൽ യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും രമേശ് നാരായണൻ വ്യക്തമാക്കി.

പത്മശ്രീ മധു മുഖ്യാതിഥിയായിരുന്നു. കൂടാതെ അഡ്വ . എം കെ സക്കീർ, ജഗദിഷ്, എന്നിവർ വിശിഷ്ടാതിഥികളായിരുന്ന ചടങ്ങിൽ വിജീഷ് മണി, റസൂൽ പൂക്കുട്ടി, സുരഭി ലക്ഷ്മി എന്നിവരെ ആദരിച്ചു.

തുടർന്ന് രമേശ് നാരായൺ, മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മധുശ്രീ നാരായൺ എന്നിവർ അവതരിപ്പിച്ച സംഗീത സന്ധ്യയും, കലാ ഗുരുകുലം, കണ്ണൂരും സംഘവും അവതരിപ്പിച്ച നൃത്ത പരിപാടികളും അരങ്ങേറി. ഹാസ്യ നടന്മാരായ നെൽസൺ , കലാഭവൻ സുധി, ദിലീപ് കോട്ടയം എന്നിവർ ചേർന്നൊരുക്കിയ കോമഡി ഷോ സദസ്സിൽ ചിരിയുണർത്തി.. അവതാരകൻ ആഷിഷ് ഏബ്രഹം ഏകോപനം നിർവഹിച്ച ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

For full Interview watch

_____________________________________
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി
മാധ്യമ പുരസ്‌കാരം ജോൺ ബ്രിട്ടാസിന്
ഒന്നിച്ചു പാടി മോഹൻലാലും ശ്രേയാ ഘോഷാലും ;
നീരാളി വിശേഷങ്ങൾ പങ്കിട്ട് സ്റ്റീഫൻ ദേവസ്സി

LEAVE A REPLY

Please enter your comment!
Please enter your name here