1) സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കുന്നു
ആ RBl കൂടെ അതിലങ്ങട് ലയിപ്പിച്ചാൽ എത്ര എളുപ്പമായി
2) ഡി കെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു.
ആരും ധൃതികൂട്ടരുത് ആൽഫബറ്റിക്കൽ ഓർഡറിലേ വിളിക്കൂ. Chidambaram, DK അതാണ് ഓർഡർ
3) 500 രൂപയുടെ കള്ളനോട്ടിൽ 121 ശതമാനം വർദ്ധനയെന്ന് RBl
മാന്ദ്യം തരണം ചെയ്യാൻ കള്ളനോട്ടുകൾ സാധുവായി പ്രഖ്യാപിച്ചാലോ?
4) കേരളത്തിൽ പശുക്കളുടെ എണ്ണം കുത്തനെ കുറയുന്നു: റിപ്പോർട്ട്
ദൈവിക പരിവേഷം മോഹിച്ച് പല പശുക്കളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നതാണത്രെ കാരണം
രാജൻ കിണറ്റിങ്കര