നവി മുംബൈ വാഷി ആസ്ഥാനമായ മുംബൈ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമായ കേരളാ ഹൌസിന്റെ വർധിപ്പിച്ച വാടക പിൻവലിച്ചു കൊണ്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറും കേരളാ സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുമായ ഷൈൻ എ ഹക്ക് ഉത്തരവിറക്കി.
വർദ്ധിച്ച നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി, വേൾഡ് മലയാളി കൗൺസിൽ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. കൂടാതെ ലോക കേരള സഭംഗങ്ങളായ കുമാരൻ നായർ, പ്രിൻസ് വൈദ്യൻ, ബോസ് കൃഷ്ണമാചാരി, അഡ്വ പ്രേമാ മേനോൻ, പി ഡി ജയപ്രകാശ് എന്നിവരും സമര സമിതി നേതാക്കളായ വത്സൻ മൂർക്കോത്ത്, ടി എൻ ഹരിഹരൻ, സതീഷ് നായർ, പവിത്രൻ തുടങ്ങിയവരും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.
കേരളാ ഹൌസ് വാടക – അനുകൂല നിലപാടുമായി സർക്കാർ
ഔദ്യോദിക തലത്തിൽ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിച്ച് അനുകൂലമായ നടപടികൾ എടുക്കാമെന്ന വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത പ്രതിനിധികൾ പറഞ്ഞു. കേരള ഹൌസ് ഹാളിന്റെ വാടക നിരക്ക് മണിക്കൂറിന് 2500 രൂപ എന്ന അടിസ്ഥാനത്തിൽ മലയാളികളുടെ സാംസ്‌കാരിക പരിപാടികൾക്ക് ഉപയോഗിക്കാമെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതാണെന്ന് സർക്കാർ പ്രതിനിധി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു. _______________________________________
അരേ, ആജ് വിഷു ഹൈ നാ !!
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി
ഏകാന്തം അവസാനിക്കുമ്പോൾ