More
    Homeമലയാളി ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തി; ചെന്നൈയില്‍ ഒരാള്‍ പിടിയില്‍

    മലയാളി ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തി; ചെന്നൈയില്‍ ഒരാള്‍ പിടിയില്‍

    Array

    Published on

    spot_img

    മലയാളി ദമ്പതികളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് എന്നയാളാണ് ചെന്നൈയിൽ പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോൺ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇത് പൊലീസിന്‍റെ കയ്യില്‍ കിട്ടിയതോടെയാണ് പ്രതിയിലേക്കുള്ള വഴി തെളിഞ്ഞത്.

    ചെന്നൈ നിവാസികളായ വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവൻ നായര്‍ (72), കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഭാര്യ പ്രസന്ന കുമാരി (62) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പത്തനംതിട്ട എരുമേലി സ്വദേശികളാണ് ഇവര്‍. സഹോദരൻ ഗുജറാത്തിലുണ്ട്

    മോഷണശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. സിദ്ധ ഡോക്ടറായ ശിവൻ നായര്‍ വീട്ടില്‍ ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ ആളുകള്‍ ചികിത്സയ്ക്കെത്തുന്നതും പതിവാണ്. ഇങ്ങനെ ചികിത്സയ്ക്കെന്ന വ്യാജേന വീട്ടിലെത്തിയവരാണ് കൊല നടത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഒറ്റയ്ക്കൊരാള്‍ക്ക് ചെയ്യാവുന്ന കൃത്യമല്ല ഇതെന്നാണ് പൊലീസ് കണക്കാക്കുന്നത്. പിടിയിലായിരിക്കുന്ന മാഗേഷ് ചെന്നൈയിലെ ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.

    സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍ പ്രതിയുടെ മൊബൈല്‍ ഫോൺ കിട്ടിയിരുന്നു. ഈ ഫോണിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാഗേഷ് പിടിയിലായത്.

    ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് നിന്ന് മക്കളെത്താനുണ്ട് ഇതിന് ശേഷമായിരിക്കും മറ്റ് നടപടികൾ പരേതന്റെ ഗുജറാത്തിലുള്ള സഹോദരനും ചെന്നൈയിൽ എത്തിയിട്ടുണ്ട്.

    Latest articles

    മുംബൈയിൽ എമിറേറ്റ്‌സ് വിമാനമിടിച്ച് 36 അരയന്നങ്ങൾ കൊല്ലപ്പെട്ടു. ഒഴിവായത് വൻ ദുരന്തം

    മുംബൈയിലെ ഘട്‌കോപ്പറിലെ പന്ത്‌നഗറിലെ ലക്ഷ്മി നഗർ മേഖലയിൽ വച്ചാണ് എമിറേറ്റ്‌സ് വിമാനം ഇടിച്ചുണ്ടായ അപകടത്തിൽ 36 അരയന്നങ്ങൾ കൊല്ലപ്പെട്ടത് മുംബൈയിലെ...

    മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വോട്ടെടുപ്പിൽ മികച്ച ജനപങ്കാളിത്തം

    നഗരത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി രാവിലെ മുതൽ തന്നെ സാമാന്യം ഭേദപ്പെട്ട പോളിംഗ് ആണ്...

    മുംബൈയിൽ കഥകളി ഉത്സവം; നൂതനാനുഭവമായി പ്രഹ്ളാദ ചരിതം

    മുംബൈയിൽ മൂന്ന് ദിവസം നീണ്ട കഥകളി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ അരങ്ങിലെത്തിയ പ്രഹ്ളാദ ചരിതം വിസ്മയക്കാഴ്ചയായി വരപ്രസാദത്താല്‍ അജയ്യനായിത്തീർന്ന ഹിരണ്യകശിപു...

    മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയിൽ  തുടക്കമായി 

    ബാന്ദ്രയിലെ രംഗ് ശാരദ ഓഡിറ്റോറിയയിൽ വൈകീട്ട് 7.30 മുതൽ ചേർത്തല ശ്രീ നാല്പതനേശ്വരം കലാകേന്ദ്രമാണ്  കുചേലവൃത്തം, പ്രഹ്‌ളാദ ചരിതം,...
    spot_img

    More like this