ഉഷ്ണക്കാലത്തു മാത്രമല്ല യാത്രകളിലും, സായാഹ്‌ന സവാരികളിലും പരിശീലന ക്യാമ്പുകളിലും എന്ന് വേണ്ട ഈസിയായും അൽപ്പം സ്റ്റൈലായും ധരിക്കാൻ അനുയോജ്യമായ ട്രെൻഡി വസ്തങ്ങൾ വന്നു കഴിഞ്ഞു. യുവാക്കൾക്കും യുവതികൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന. വേനല്‍ക്കാലത്ത് ധരിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിളായ കാലുറകളാണ് വിപണിയിലെത്തിയിരിക്കുന്നത്.
കാലിനോട് ഒട്ടിപ്പിടിച്ചു കിടക്കുന്ന ലെഗ്ഗിൻസിന്റെയും ടൈറ്റ് ജീൻസുകളുടേയുമെല്ലാം പുതുമ കഴിഞ്ഞു. ചൂട് കാലങ്ങളിലാണ് ഇവയെല്ലാം കൂടുതൽ സമയം ധരിക്കുന്നതിലുള്ള പ്രയാസങ്ങൾ. അതുകൊണ്ടു തന്നെ അയഞ്ഞ വസ്ത്രങ്ങളുടെ ട്രെൻഡി ഡിസൈനുകളുമായെത്തിയ വസ്ത്രങ്ങളിലേക്ക് ചുവട് മാറുന്നതിനായി ഫാഷൻ രംഗം തയ്യറായിക്കഴിഞ്ഞു
പുത്തൻ തലമുറയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമായി പരമ്പരാഗത ശൈലിയുടെ ചുവട് പിടിച്ച ലൂസായ വസ്ത്രങ്ങളാണ് വിവിധ വർണങ്ങളിൽ എംബ്രോയിഡറി വർക്കുകളോടെ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിനകം പരസ്യ രംഗത്തെ യുവ മോഡലുകൾ മാത്രമല്ല ബോളിവുഡ് താരങ്ങൾ ഉള്‍പ്പടെയുള്ളവർക്ക് പ്രിയങ്കരമായിക്കഴിഞ്ഞ ഈ അഡാർ സ്റ്റൈലിനെ ഏറ്റെടുക്കാൻ തയ്യാറായിരിക്കയാണ് യുവാക്കളും. ധരിക്കുന്നതിലുള്ള സുഖം മാത്രമല്ല കാഴ്ചയിലും സ്റ്റൈലിഷും എലഗെന്‍റുമാണ് ഈ വസ്ത്രങ്ങൾ. ഓൺലൈൻ വഴിയും സ്വന്തമാക്കാവുന്ന ട്രെൻഡി കളക്ഷനുകൾ താമസിയാതെ വിപണി കീഴടക്കുമെന്നാണ് കോസ്റ്റും ഡിസൈനറായ ആദിത്യയും പറയുന്നത്.
മെലിഞ്ഞ് ഉയരം കൂടിയ വര്‍ക്കാണ് ഇത്തരം ഡ്രെസുകൾ കൂടുതൽ അനുയോജ്യമായിരിക്കുക. 26 മുതൽ 36 വരെ റേഞ്ചിൽ ഉള്ളവർക്ക് ഉപ്പൂറ്റിവരെ ഇറങ്ങി നില്‍ക്കുന്ന സിങ്കിള്‍ പീസ് ഡ്രസ്സാണിത്. ഫാന്‍സി ബെല്‍റ്റുകള്‍ ഇവയ്‌ക്കൊപ്പം അണിയാം. സ്ലീവ്‌ലസ് ഡ്രസ്സിനൊപ്പവും അണിയാം. നിരവധി പാറ്റേണിലും പ്രിന്‍റിലും ഫാബ്രിക്കിലും സ്റ്റൈലിലും വിപണിയില്‍ ലഭ്യമായ ഡ്രെസുകള്‍ മുണ്ടുടുക്കുന്ന ലാഘവത്തോടെ ധരിക്കാമെന്നതാണ് കൂടുതൽ പ്രിയങ്കരമാകുന്നത്.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു