More
    HomeEntertainmentകുട്ടിച്ചാത്തൻ കാലിക പ്രസക്തിയുള്ള നാടകം; മുംബൈയിൽ നിറഞ്ഞ സദസ്സിൽ മികച്ച പ്രതികരണം

    കുട്ടിച്ചാത്തൻ കാലിക പ്രസക്തിയുള്ള നാടകം; മുംബൈയിൽ നിറഞ്ഞ സദസ്സിൽ മികച്ച പ്രതികരണം

    Published on

    മുംബൈയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മലയാള നാടക വേദി വീണ്ടും സജീവമാകുന്നത്. സാരഥി തീയേറ്റേഴ്സ് അവതരിപ്പിച്ച കുട്ടിച്ചാത്തൻ എന്ന നാടകം കൈയ്യടി നേടുമ്പോൾ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂരിഭാഗം പേരും പുതുമുഖങ്ങളായിരുന്നുവെന്നത് മലയാള നാടകവേദിക്ക് പുത്തനുണർവേകും.

    പ്രശസ്ത ചലച്ചിത്ര താരങ്ങളായ സന്തോഷ് കീഴാറ്റൂർ, വിനയ് ഫോർട്ട്, സന്തോഷ് കൃഷ്ണ തുടങ്ങിയവർ മുഖ്യാതിഥികളായി നാടകം കാണാനെത്തി

    For more photos of the drama click here

    ഇരുപതാം വയസ്സ് മുതൽ നാടകങ്ങളിൽ സജീവമായിരുന്നുവെന്നും അന്ന് കൂടെ അഭിനയിച്ചവരെ ചേർത്താണ് ആട്ടം എന്ന സിനിമ ഒരുക്കിയതെന്നും നടൻ വിനയ് ഫോർട്ട് തന്റെ നാടകാനുഭവങ്ങൾ പങ്ക് വച്ചു.

    കാലിക പ്രസക്തമായ പ്രമേയമാണ് കുട്ടിച്ചാത്തൻ പകർന്നാടുന്നതെന്നും ശക്തമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും നടൻ സന്തോഷ് കീഴാറ്റൂർ പറയുന്നു.

    സാധാരണക്കാർക്ക് വേണ്ടിയാണ് സാരഥിയുടെ നാടകങ്ങളെന്ന് പ്രധാന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സന്തോഷ് കുമാർ പറഞ്ഞു.

    നാടകത്തിന്റെ രചന ജയൻ തിരുമനയുടേതാണ്. സംവിധാനം ജയൻ തിരുമനയും കോട്ടയം ഷാജിയും ചേർന്നാണ് നിർവഹിച്ചത്.

    ഇരുമ്പനം ഗോപാലൻ, ഷാജി ഇല്ലത്ത് എന്നിവരുടെ ഗാനങ്ങൾക്ക് ആലപ്പി ഋഷികേശ് സംഗീതം പകരുന്നു. വിജയൻ കടമ്പേരി രംഗപടം ഒരുക്കുന്നു. ബീനാ മേനോൻ, ദിവ്യ സന്തോഷ്, സംഗീത പ്രമോദ്, സരിത മധു, ആതിര പ്രകാശ് നായർ, മാസ്റ്റർ ആരവ് പ്രമോദ്, അനന്തകൃഷ്ണൻനായർ, മിഥുൻനമ്പ്യാർ, രാജേഷ്‌കുമാർ രാജു, വേണുഗോപാൽ, ബാബു അഴകേശൻ, മനോജ് രമേശ്, ശശിധരൻ തിരുവത്ര, ബൈജു സാൽവിൻ, ജയരാജ് എന്നിവർക്ക് പുറമെ സന്തോഷ് സാരഥി കുട്ടിച്ചാത്തനായും വേഷമിടുന്നു

    നിറഞ്ഞ സദസ്സിൽ അരങ്ങേറിയ നാടകത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...