More
    HomeNewsSNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    Published on

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആഘോഷിച്ചു.വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി 19 ആം നൂറ്റാണ്ടിൽ അരങ്ങേറിയ സമരങ്ങൾക്ക് ശേഷം 1909 ലാണ് ആദ്യമായി ലോക വനിതാ ദിനം നടന്നത് ശേഷം 1911 ൽ 10 ലക്ഷത്തോളം വനിതകൾ അവരുടെ അവകാശങ്ങളായ വോട്ട്,സാമൂഹിക നീതി എന്നിവയ്ക്കായി നടത്തിയ സമരം ലോക ജനസ്രെദ്ധ നേടി.1977 ലാണ് യുണൈറ്റഡ് നേഷൻ മാർച്ച് 8 ലോക വനിതാ ദിനമായി പ്രഖ്യാപിച്ചത്. അതിന് പേര് നൽകിയത് UN “Day for Women’s Rights and International Peace” (സ്ത്രീകളുടെ അവകാശങ്ങൾക്കും അന്താരാഷ്ട്ര സമാധാനത്തിനും വേണ്ടിയുള്ള യുഎൻ ദിനം).ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും മാർച്ച് 08 ന് ലോക വനിതാ ദിനം കൊണ്ടാടുന്നത് അതിന്റെ ചുവട് പിടിച്ചാണ് വനിതാസംഘം യുണിറ്റ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

    പശ്ചിമ റെയിൽവേ വിജിലൻസ് ഓഫീസറായ ഡോക്ടർ ബിന്ദു സന്തേഷ് മുഖ്യ അതിഥിയായിരുന്നു.സർക്കാർ സേവനം അനുഷ്ഠിച്ചുകൊണ്ട് മുബൈ യൂണിവേഴ്സിറ്റി പുതിയതായി ആരംഭിച്ച “ഗുരുവും ക്ഷേത്രാരാധനയും” എന്ന വിഷയത്തിൽ ഗവേഷണം നടത്തി Ph D കരസ്ഥമാക്കിയിരുന്നു. ആഘോഷ പരിപാടിയിൽ ഡോക്ടർ ബിന്ദു സതീഷിനെ പ്രസിഡണ്ടും സെക്രട്ടറിയും ചേർന്ന് ആദരിച്ചു.

    ശ്രീനാരായണ ഗുരുവിന്റെ കാലത്ത് നടമാടിയിരുന്ന ക്ഷേത്രാരാധനയ്ക്കും അനാചാരങ്ങൾക്കെതിരെ ധീരമായ കാൽവെപ്പു നടത്തി ഒരു നവയുഗകേരളം രൂപികരിക്കുവാൻ ഗുരുദേവനു കഴിഞ്ഞു എന്നത് ചാരിതാർഥ്യം നിറഞ്ഞ കാര്യമാണെന്ന് മുഖ്യ അതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കവെ അവർ അഭിപ്രായപ്പെട്ടു.തുടർന്ന് വനീത സംഘം പ്രസിഡണ്ട് ശ്രീമതി സിന്ധു വിജയകുമാർ, സെക്രട്ടറി ഐഷാ കാർത്തികേയൻ, വൈസ് പ്രസിഡണ്ട് ചന്ദ്രിക ദാസപ്പൻ, ട്രഷറർ നിഷ അശോകൻ, യൂണിയൻ വനിതാ സംഘം കമ്മറ്റി അംഗം ബിന്ദു രവിന്ദ്രൻ, ശാഖാ പ്രസിഡണ്ട് സജീവ് കെ. വൈസ് പ്രസിഡണ്ട് കെ.വി ദാസപ്പൻ’ ശാഖാ സെക്രട്ടറി, മധുസുദനൻ കെ.കെ, വനിതാ സംഘം കോർഡിനേറ്റർ ടി.കെ വാസു എന്നിവർ ആശംസാപ്രസംഗം നടത്തുകയുണ്ടായി.തുടർന്ന് വനിതകളുടെ വിവിധ കലാപരിപാടികളോടുകൂടി ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി സ്‌പൈസ്‌ജെറ്റ് യാത്രക്കാർ

    മുംബൈ:കഴിഞ്ഞ ദിവസം രാത്രി മുഴുവൻ മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരെ ഒഴിപ്പിക്കാൻ സ്പെഷ്യൽ ജെറ്റ് വിമാനങ്ങൾ സജ്ജമായി....

    ഇന്നുമുതൽ സബർബൻ പാതയിൽ 15 എ.സി. കോച്ചുകൾ

    മുംബൈ: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സബർബൻ റെയിൽപാതയിൽ ഇന്നുമുതൽ 15 എ.സി. കോച്ചുകൾ കൂടി സർവീസിൽ...

    വസായ് വിരാർ പ്രതിപക്ഷ നേതാവിന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

    വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീലിന് വാസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. നിരവധി...

    പൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

    പൻവേൽ: മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന്...
    spot_img

    More like this