HomeEntertainmentMusicമുംബൈ മലയാളിയുടെ “മധുരമാം സ്മൃതി” യൂട്യൂബിൽ – ശ്രീകൃഷ്ണഭക്തിയുടെ സംഗീതനിറവ്

മുംബൈ മലയാളിയുടെ “മധുരമാം സ്മൃതി” യൂട്യൂബിൽ – ശ്രീകൃഷ്ണഭക്തിയുടെ സംഗീതനിറവ്

Published on

മുംബൈ മലയാളിയായ ശക്തി നായർ രചിച്ച ഏറ്റവും പുതിയ ഭക്തിഗാനമായ “മധുരമാം സ്മൃതി” (Madhuramam Smrithi) അനുപം സ്റ്റുഡിയോസ് യൂട്യൂബിൽ പുറത്തിറങ്ങി. ശ്രീകൃഷ്ണഭക്തിയുടെ മാധുര്യവും ആത്മീയതയും ചേർത്തൊരുക്കിയാണ് ഈ സംഗീത ആൽബം, തയ്യാറാക്കിയിരിക്കുന്നത്.

ഇതിനകം ഇരുപത്തി അഞ്ചോളം ഗാനങ്ങളാണ് ശക്തിയുടെ രചനയിൽ പുറത്തിറങ്ങിയിട്ടുള്ളത്. പ്രശസ്ത തായമ്പക വിദ്വാൻ പനമണ്ണ ശശിയാണ് ആൽബം ഔദ്യോദികമായി പുറത്തിറക്കിയത്.

കാവ്യാത്മക ഭാവങ്ങൾ നിറഞ്ഞ ഈ ഭക്തിഗാനത്തിന് സംഗീതം പകർന്നത് ഗോകുൽ മേനോനാണ്. ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് ശശി വള്ളിക്കാട്. ഭക്തിയുടെ സ്നിഗ്ധത നിറഞ്ഞ ആലാപനത്തിലൂടെ ഗായകൻ സാധനം ജ്യോതിഷ് ബാബു ഗാനങ്ങൾക്ക് ആത്മാവ് പകർന്നിരിക്കുന്നു.

റെക്കോർഡിംഗ് നാദ വൈഖരി സ്റ്റുഡിയോയിൽ പൂർത്തീകരിച്ച ഈ ആൽബത്തിന്റെ എഡിറ്റിംഗും ദൃശ്യാവിഷ്കാരവും അജിത് അലത്തൂരും രാജ വെളക്കുളവും ചേർന്നാണ് നിർവ്വഹിച്ചത്.

ശ്രീകൃഷ്ണന്റെ ലീലാമാധുര്യവും ഭക്തന്റെ ആത്മസമർപ്പണവും സന്നിവേശിപ്പിച്ച ഗാനങ്ങൾ, ലളിതവും ഹൃദയസ്പർശിയുമായ വരികളും, ആത്മീയത നിറഞ്ഞ സംഗീതവുമായി ശ്രദ്ധ നേടുന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...
spot_img

More like this