HomeEntertainmentആറ് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ മലാഡിൽ അരങ്ങിലെത്തുന്നു; നാടകരാവ് നവംബർ 21ന്

ആറ് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ മലാഡിൽ അരങ്ങിലെത്തുന്നു; നാടകരാവ് നവംബർ 21ന്

Published on

മുംബൈ: ശ്രീനാരായണ ധർമ്മപരിപാലന യോഗം മലാഡ്–മൽവാണി ശാഖയുടെ ധനശേഖരണാർത്ഥം നാടകാസ്വാദകർക്കായി നാടകരാവ് സംഘടിപ്പിക്കുന്നു. കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടക മത്സരത്തിൽ ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കിയ തൃശ്ശൂർ വള്ളുവനാട് ബ്രഹ്മയുടെ സൂപ്പർഹിറ്റ് നാടകം ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ ആണ് വേദിയിലെത്തുന്നത്.

2026 നവംബർ 21 ശനിയാഴ്ച രാത്രി 7.30ന് മലാഡ് മൽവാണിയിലെ ശ്രീ വി. വികാസ് മണ്ഡൽ ഓഡിറ്റോറിയത്തിലാണ് നാടകാവതരണം.

മികച്ച നാടകമടക്കം ആറ് പുരസ്കാരങ്ങളുടെ തിളക്കത്തിൽ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’; നാടകപ്രേമികൾക്ക് മലാഡിൽ നാടകരാവ്

കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച നാടക രചന, മികച്ച സംവിധാനം, മികച്ച രണ്ടാമത്തെ നടൻ, മികച്ച ഗാനരചയിതാവ്, മികച്ച ഗായകൻ എന്നീ വിഭാഗങ്ങളിലാണ് നാടകം പുരസ്കാരങ്ങൾ നേടിയത്.

നാടകപ്രേമികൾക്ക് മികച്ചൊരു കലാനുഭവം സമ്മാനിക്കുന്നതിനൊപ്പം ശാഖയുടെ പ്രവർത്തനങ്ങൾക്കും ധനശേഖരണത്തിനും പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മുംബൈയിലെ എല്ലാ മലയാളികളും നാടകാവതരണം ആസ്വദിക്കാനും പരിപാടിയുടെ വിജയത്തിനായി സഹകരിക്കാനും സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും ബന്ധപ്പെടുക:

9769977004, 8693865656, 9821158722.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News

Latest articles

ഡോ. ഹണി ഉണ്ണികൃഷ്ണന്റെ മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20-ന് മുംബൈയിൽ

മുംബൈ: ബാംഗ്ലൂർ മലയാളിയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ ഡോ. ഹണി ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20...

നവജീവന്റെ തണലിൽ പുതുജീവിതം; ചുവന്ന തെരുവിലെ കുട്ടികൾക്ക് പ്രതീക്ഷയായി മുംബൈയിലെ നവജീവൻ സെന്റർ

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട ബാല്യങ്ങൾക്ക് സുരക്ഷിതമായൊരു തണൽ... ചൂഷണത്തിന്റെയും ദുരിതങ്ങളുടെയും അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുത്തി സ്നേഹവും കരുതലും നൽകി...

നെരൂൾ സമാജം ശിശുദിനം ആഘോഷിച്ചു; നിർമിതബുദ്ധിയുടെ അവസരങ്ങളും ആശങ്കകളും ചർച്ചയായി

നവി മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 14ന് എൻ.ബി.കെ.എസ് കോംപ്ലക്സിൽ...

നോർക്ക കെയർ പ്രീമിയം വർധന പരിശോധിക്കാൻ പ്രത്യേക സമിതി; അടിയന്തര നടപടിക്ക് സർക്കാർ നീക്കം

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയിൽ തുടർനടപടിക്ക് പ്രത്യേക സമിതി രൂപീകരിച്ചു. വർധിപ്പിച്ച നിരക്കുകൾ പുനഃപരിശോധിച്ച് അടിയന്തര നടപടി...
spot_img

More like this